കളമശ്ശേരി പോളിടെക്നിക് കോളജിൻ്റെ ഹോസ്റ്റലിൽ നിന്ന് 2 കിലോ എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു എന്ന വാർത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. കേരള സർക്കാറിൻ്റെ കോളജിയേറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റിൽ ലക്ചറർ ആയി എൻ്റെ സേവനം ആരംഭിച്ചത് ഈ കോളജിലായിരുന്നു. ആ കാമ്പസിന് ഞാനോ, ആ കാമ്പസ് എനിക്കോ കാര്യമായി ഒന്നും സംഭാവന ചെയ്തിട്ടില്ലെങ്കിലും , വാത്സല്യം ചൊരി യുന്ന കണ്ണുകളോടെയേ എനിക്ക് ആ കാമ്പസിനെ നോക്കിക്കാണാനാകൂ. ഏതാനും മാസങ്ങൾക്കു മുൻപ് അവിടം ( വെറും വെറുതെ) ഒന്നു കാണുവാൻ ഞാൻ പോയത് ഈ വാത്സല്യം വറ്റാത്ത ഒരുറവ ആണെന്നതു കൊണ്ടു തന്നെ. പുതുക്കി പണിതപ്പോൾ കെട്ടിടമാകെ മാറിപ്പോയിരിക്കുന്നു എന്ന് അന്ന് ഞാൻ കണ്ടറിഞ്ഞു. കാമ്പസിലെ കെട്ടിടം മാത്രമല്ല, കാമ്പസിൻ്റെ ആത്മാവും ഏറെ മാറിപ്പോയിരിക്കുന്നു എന്ന് ഇന്നു ഞാൻ അറിയുന്നു.
പരസ്പരം കൊമ്പു കോർക്കുന്നതിനിടയിലും , കാമ്പസിൽ താമസിച്ചു രാസലഹരി ഉപയോഗിക്കുന്നവരെയും അതു കച്ചവടം നടത്തുന്നവരെയും സംരക്ഷിക്കുക യില്ലെന്ന് വിദ്യാർത്ഥി സംഘടനാ നേതാക്കൾ പ്രസ്താവിച്ചിരിക്കുന്നു. അത് ചെറിയൊരു ആശ്വാസം തന്നെ. എന്നാൽ, പൊതുസമൂഹത്തിൻ്റെ കാഴ്ചപ്പാടിൽ , വഴി തെറ്റിയോടുന്നത്. എസ്. എഫ്. ഐ. ക്കാരോ കെ. എസ്. യു. ക്കാരോ അല്ല, നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളാണ്; നന്നായി പഠിച്ചു വളർന്ന്, ടെക്നോളജിയുടെ രംഗത്ത് ഈ നാടിനെ സമർത്ഥമായി മുന്നോട്ട് നയിക്കേണ്ട നമ്മുടെ മക്കളാണ്.
രാഷ്ട്രീയ നേതൃത്വങ്ങളുടെയും , അതുവഴി ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെയും സഹകരണം കർട്ടനു പിന്നിൽ നിന്നു ലഭിക്കുന്നില്ലെങ്കിൽ കേരളത്തിൽ രാ സലഹരി ഇത്ര ഭയാനകമായി അഴിഞ്ഞാടുകയില്ലായിരുന്നു എന്ന് ഏതു വിവരദോഷിക്കും അറിയാം. നമ്മുടെ ഭാവി വാഗ്ദാനങ്ങൾ തലച്ചോറ് മരവിച്ച് ഉൾവലിയുകയോ, ഹിംസയുടെ പുഴയിൽ ജ്ഞാന സ്നാനം നടത്തി, ഉറ്റവർക്കും ഉട യവർക്കും നേരെ കത്തിയെടുക്കുകയോ ചെയ്യുന്നത് കാണുമ്പോൾ, അവർ നമ്മുടെ മക്കളാണെന്നും , ഈ നാടിൻ്റെ ഭാവിയാണ് അവർ തുലച്ചു കളയുന്നതെന്നും സ്വയം ഓർമപ്പെടുത്തി, ഏതു രാഷ്ട്രീയ നിറം പേറു ന്നവരായാലും, എല്ലാവരും ഒത്തൊരുമിച്ച്, തോളോടുതോൾ ചേർന്ന്,ലഹരിക്കെതിരെ പ്രതിരോധക്കോട്ട കെട്ടാൻ തയ്യാറായേ. പറ്റൂ.
ഈ ' കളമശ്ശേരി ' ഒരു ചെറിയ മീനല്ല; കേരളത്തെ മൊത്തത്തിൽ പൊതിഞ്ഞു നിൽക്കുന്ന വൻവലയ്ക്കുള്ളിൽ കിടന്നു തിമിർക്കുന്ന വൻ സ്രാവിൻ്റെ പ്രതീകമാണ്. കളമശ്ശേരി തന്നെ കേരളം!
' നാളത്തെ വാർത്ത' ഇന്നു വായിക്കുന്ന ചില ചാനൽ പെൺകുട്ടികൾ ഉണ്ടല്ലോ. അവരെ പിഞ്ചെന്ന്, 10. വർഷങ്ങൾക്കപ്പുറം പത്രങ്ങളിൽ നമ്മൾ വായിക്കാനിടയുള്ള. ഒരു വാർത്ത. താഴെ കൊടുക്കുന്നു.
"കേരള സാമ്രാജ്യത്തിൻ്റെ ഉയർച്ചയും വീഴ്ചയും,' എന്ന വിഷയത്തെ കുറിച്ച് തിരുവനന്തപുരത്ത് ഇന്നലെ നടന്ന സെമിനാറിൽ ഒരു സാമൂഹ്യ ശാസ്ത്രജ്ഞനും ഒരു ചരിത്രകാരനും ചേർന്ന് അവതരിപ്പിച്ച ഗവേഷണ പ്രബന്ധം ' വൈറൽ ' ആയിരിക്കുന്നു. ആ പ്രബന്ധത്തിൽ നിന്നുള്ള ഒരു ഭാഗം താഴെ ഉദ്ധരിക്കുന്നു :
"ഭാരതത്തെ അസ്ഥിരപ്പെടുത്താൻ ആ ശത്രു രാജ്യം പല അടവുകളും പ്രയോഗിച്ചുകൊണ്ടേയിരുന്നു. വിദ്യാഭ്യാസത്തിലും, ആരോഗ്യപരിപാലന ത്തിലും, ജീവിത നിലവാരത്തിലും മുന്നിൽ നിന്നിരുന്ന കേരളത്തെ ഒരു പരീക്ഷണ ശാ ലയായി. കണ്ട് , അവിടെ നക്സലിസത്തി ൻ്റെയും, മത മൗലിക വാദത്തിൻ്റെയും, തീവ്രവാദ മനോഭാവങ്ങളുടെയും,, അക്രമ വാസനയുടെയും വിത്തുകൾ മാറി മാറി വിതച്ചുനോക്കി. പൗരന്മാർക്ക് ഉയർന്ന വാങ്ങൽ ശേഷി( purchasing power,) യുള്ള ആ സംസ്ഥാനത്തിൻ്റെ വ്യാപാര മേഖലയിലാകെത്തന്നെ സ്വന്തം ഉത്പന്നങ്ങളുടെ നിരന്തരമായ വേലിയേറ്റം സൃഷ്ടിച്ച്. , തദ്ദേശീയ ഉത്പന്നങ്ങളെ മാർക്കറ്റിന് വെളിയിലാക്കി.
ആഗോളവത്കരണത്തിൻ്റെ പ്രത്യാഘാതം എന്നു വ്യാഖ്യാനിച്ചു കൊണ്ട്, ഗാന്ധിജിയുടെ ഗ്രാമസ്വരാജ് പോലുള്ള സിദ്ധാന്തങ്ങളെ സൂത്രത്തിൽ തള്ളിപ്പറയുകയും, സ്വാശ്രയത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ചിന്താധാരകളെ തമസ്കരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികൾക്ക് വെള്ളവും വളവും നൽകി.
തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള കേരളത്തെ ഒരു കോടാലിക്കൈ ആയിക്കണ്ട്,, അവിടെ, ആളോഹരി സന്തോഷത്തിൻ്റെ നിലവാരം താഴ്ത്തി ക്കൊണ്ടു വരാൻ സഹായിക്കുന്ന മനഃശാസ്ത്ര യുദ്ധത്തിലൂടെ, അസംതൃപ്തമായ ജനതയെയും, ഒരു ക്ഷുഭിത യൗവനത്തെയും, നിശ്ചലമായ ഒരു ഇക്കോണമിയെയും സൃഷ്ടിക്കാനായിരുന്നു അടുത്ത ശ്രമം. അതേറ്റവും എളുപ്പമാക്കുക യുവാക്കളും വിദ്യാർത്ഥികളുമായി രിക്കുമെന്ന് കണ്ടെത്തി,, കാമ്പസുകളെ മദ്യവും മയക്കുമരുന്നുകളും കൊണ്ട് മയക്കികിടത്താനുള്ള ശ്രമമായിരുന്നു അരങ്ങേറിയത്.
എം. ഡി. എം. എ. പോലുള്ള മയക്കു മരുന്നുകൾ കേരളത്തിൽ സുലഭമാക്കുന്നതിന് 'ബാഹരി'കളെ ( 'ബാഹർ ' എന്ന ഹിന്ദി വാക്കിൻ്റെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തിന് പുറമെ നിന്നു വന്ന അതിഥി തൊഴിലാളികൾ ) ' കാരിയേഴ്സ്' ആയി ഉപയോഗി്ച്ചു.ആർത്തി പൂണ്ട ചില മലയാളി കച്ചവടക്കാർ ,' ഈസി മണി ' യുടെ ഈ ചൂ ണ്ടയിൽ അറിയാതെ കൊത്തിപ്പോയി. രാഷ്ട്രീയത്തിലുള്ള തങ്ങളുടെ കാവൽ മാലാഖമാരെയും അവർ വലയിൽ കുടുക്കി. പിടി കൂടുകയും കേസെടുക്കുകയും ചെയ്യേണ്ടവരെ പണവും പ്രലോഭനങ്ങളും ഭീഷണികളും കൊണ്ടു വരിഞ്ഞു മുറുക്കി. വേലി തന്നെ വിളവു തിന്നുന്നതു കണ്ട് സാധാരണക്കാർ അമ്പരന്നു. ഈ നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൻ്റെ മധ്യത്തിൽ എത്തിയപ്പോഴേക്കും ഉറങ്ങിക്കി ടക്കുകയായിരുന്ന കേരള കുംഭകർണൻ ഉണർന്നു.
എന്നാൽ, എം. ഡി. എം. എ. പോലുള്ള മയക്കു മരുന്നുകൾ 'വലിയ '. അപകടമാണ്; മദ്യം 'അപകടം കുറഞ്ഞ തിന്മ',( Lesser. evil ) യാണ് എന്ന മട്ടിലുള്ള പ്രചാരണമായിരുന്നു ഇതിനുള്ള തിരിച്ചടി. അതിൻ്റെ വെളിച്ചത്തിൽ മദ്യ ലോബികളും അവരുടെ രാഷ്ട്രീയ കൂട്ടാളികളും കൈ കോർത്തതോടെ കൂടുതൽ മദ്യ ലൈസൻസുകളും, ബിയർ - വൈൻ പാർലറുകളും കൊണ്ടു കേരളം ' സമ്പന്ന'മാ യി. അങ്ങനെ മയക്കുമരുന്നുകളും മദ്യവും ചേർന്ന് കേരളത്തിൻ്റെ ചിന്താശക്തിയും കർമശേഷിയുമുള്ള യുവ തലമുറയെ നിർവീര്യമാക്കി.
ഒരു ജനതയെ നശിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അവരുടെ വിദ്യാഭ്യാസ സംവിധാനത്തെ തുലയ്ക്കുകയാണ് എന്ന ചരിത്ര സത്യം കേരളത്തിൻ്റെ വാഴ്ചയും വീഴ്ചയും സൂക്ഷ്മമായി പഠിക്കുന്ന ഏവർക്കും ഒരിക്കൽ കൂടി ബോധ്യമാകുന്നു."

ജയിംസ് ജോസഫ് കാരക്കാട്ട്

