കേരള ലിറ്ററീ സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് ശ്രീമതി ജെസി ജയകൃഷ്ണന്റെ "നഷ്ട്ടാൾജിയ" എന്ന കവിതയ്ക്ക് ലഭിച്ചു. പ്രശസ്ത മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ അവാർഡ് കമ്മിറ്റിയാണ് "നഷ്ട്ടാൾജിയ". തിരഞ്ഞെടുത്തത്.
എബ്രഹാം തെക്കേമുറി കഥ അവാർഡ് ഡോ.മധു നമ്പ്യാർ എഴുതിയ "ചാര നിറത്തിലെ പകലുകൾ" എന്ന കഥയ്ക്കാണ് ലഭിച്ചത്. പ്രശസ്ത കഥാകൃത്ത് വിനു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ഉള്ള ജൂറി അംഗങ്ങളാണ് ഡോ. മധു നമ്പ്യാരുടെ കഥ തിരഞ്ഞെടുത്തത്.
അവാർഡ് ജേതാക്കൾക്കുള്ള ഫലകവും സമ്മാനത്തുകയും 2025, മാർച്ച് 08 ശനിയാഴ്ച നടക്കുന്ന KLS പ്രവർത്തന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് നൽകുന്നതായിരിക്കും.
അവാർഡ് ജേതാക്കളെ അഭിനന്ദിക്കുകയും കവിത, കഥ അവാർഡിനായി സൃഷ്ടികൾ അയച്ചുതന്ന എല്ലാ കവികളോടും, കഥാകൃത്തുക്കളോടും അവാർഡ് നിർണയത്തിന് സഹായിച്ച എല്ലാ ജൂറി അംഗങ്ങളോടും ഉള്ള നന്ദി, പ്രസിഡന്റ് ഷാജു ജോൺ രേഖപ്പെടുത്തി.