PRAVASI

നിർധന കുടുംബങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ സ്‌നേഹവീട് ഒരുക്കി ജോയി ഇട്ടൻ

Blog Image

മുവാറ്റുപുഴ: നിർധന കുടുംബങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ
സ്നേഹക്കൂട് ഒരുക്കി നൽകുകയാണ് അമേരിക്കൻ മലയാളിയും ഫൊക്കാന കേരളാ കൺവെൻഷൻ ചെയർമാനുമായ ജോയി ഇട്ടൻ. 9 വീടുകളാണ് ഇതുവരെ ജോയി ഇട്ടൻ നിർധന കുടുംബങ്ങൾക്കായി നിർമിച്ചു കൈമാറിയത്. പത്താമത്തെ വീടിന്റെ നിർമാണം തിരുമാറാടിയിൽ ആരംഭിച്ചു.ഊരമന പാടിയേടത്ത് കുടുംബാംഗമായ ജോയി ഇട്ടൻ കുടുംബസമേതം അമേരിക്കയിലേക്കുകുടിയേറിയതാണെങ്കിലും ജന്മം നൽകിയ നാട്ടിൽ മാസങ്ങളുടെ ഇടവേളകളിൽ എത്താറുണ്ട്.ഓരോ തവണയും എത്തുമ്പോൾ നേരിൽ കാണുന്ന ചില മനുഷ്യർ
ഇട്ടന്റെ മനസ്സിൽ നൊമ്പരമായി കൂടുകൂട്ടും.ഇവർക്കുള്ള സഹായവുമായാണ് അടുത്ത തവണ എത്തുക. അങ്ങനെയാണ് 10 കു
ടുംബങ്ങൾക്കു വീട് നിർമിച്ചു നൽകിയത്. വീടു നിർമിക്കാൻ ആരിൽ നിന്നും സംഭാവനകൾ സ്വീകരിക്കാറില്ല. അമേരിക്കയിലെ ബിസിനസ്സിൽ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ പങ്കും കുടുംബാംഗങ്ങളിൽ നിന്നുള്ള പണവും ചേർത്താണു ജീവ കാരുണ്യപ്രവർത്തനങ്ങൾക്കു ചെലവഴിക്കുന്നത്.നിർധനയായ വിധവയ്ക്കു വീടു നിർമിച്ചു നൽകാമോ എന്നൊരിക്കൽ ഉമ്മൻചാണ്ടി ജോയി ഇട്ടനോടും ചോദിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ ആവശ്യം മാസങ്ങൾക്കുള്ളിൽ സാധിച്ചു നൽകി ഇട്ടൻ, പിറവത്ത് എടയ്ക്കാട്ടുവ
യലിൽ നിർമിച്ച വീടിന്റെ താക്കോൽ സമർപ്പണമാണ് ആദ്യമായി വാർത്തകളിൽ ഇടംപിടിച്ച വീടു നിർമിച്ചു നൽകുക മാത്രമല്ല ഇട്ടൻ ചെയ്യുന്നത്. 5 നിർധനരായ യുവതികളുടെ വിവാഹം എല്ലാ ചെലവുകളും ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. 4 വിദ്യാർഥികളുടെ ഉപരിപഠനത്തിനുള്ള ആഗ്രഹം സഫലമാക്കാനും അവർക്കു പിന്നീടു ജോലി അവസരമൊരു
ക്കാനും ഇട്ടനു സാധിച്ചു.ഇപ്പോൾ 3 വിദ്യാർഥികളുടെ ഉപരിപഠനത്തിനുള്ള മുഴുവൻ ചെലവുകളും ഏറ്റെടുത്തിട്ടുണ്ട്.
സംഘടനാ പ്രവർത്തനങ്ങളിലും സജീവമാണ് ഇട്ടൻ. അമേരിക്കൻ പ്രവാസി സംഘടനയായ ഫൊക്കാനയുടെ നാഷനൽ ട്രഷറർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ
പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ജീവകാരുണ്യ പ്രവർത്തന
ങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നതും അദ്ദേഹമായിരുന്നു. വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ്, മലങ്കര യാക്കോബായ അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം, മലയാളി ചേംബർ ഓഫ് കൊമേഴ്സ്നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി, അങ്ങനെ ഒട്ടേറെ സംഘടനകളെ നേതൃസ്ഥാനത്തിരുന്നു നയിച്ചിട്ടുണ്ട്. ഫൊക്കാന
കേരളത്തിൽ നടത്താനിരിക്കുന്ന കേരള കൺവൻഷൻ ചെയർമാനാണ് ജോയി ഇട്ടൻ.

ജോയി ഇട്ടൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.