അരഞ്ഞരഞ്ഞെൻെറ
വാക്കിനും പതം
പുറത്തെടുക്കുമ്പോൾ
സുഗന്ധചന്ദനം!
അകിൽ പുകയുമ്പോൽ
പുകയുന്നെൻ ചിത്തം
സുഗന്ധമല്ലയോ
കവിഞ്ഞൊഴുകുന്നു!
എങ്കിലുമുള്ളിൽ
കനലെരിയുന്നു
പുകയുന്നു മനം
വെറുതെ വേവുന്നു!
എനിക്കുവേണ്ടിയോ
നിനക്കുമാത്രമോ?
കിനാവു കത്തുന്നു
കനവു തേടിയോ?
കനിവറ്റ ലോകം
ചിരിക്കുന്നു,ചിരി-
വെറുപ്പിൻകോമ്പല
കൊലുകൊലുന്നനെ!
അരഞ്ഞുതീരിലും
പുകഞ്ഞുതീരിലും
പ്രിയസഖാക്കളേ!
മടങ്ങയോ നമ്മൾ?
കെ.വിഷ്ണുനാരായണൻ