റസൂൽ പൂക്കുട്ടിക്ക് ശേഷം മറ്റൊരു ഓസ്കാർ ജേതാവും കൂടി കായംകുളത്തു നിന്നും. മികച്ച വിഷ്വൽ ഇഫെക്ടിനുള്ള 97ാമത് അക്കാദമി അവാർഡ്സിൽ മികച്ച വിഷ്വൽ ഇഫക്ട്സ് (VFX) നുള്ള ഓസ്കാർ നേടിയ "Dune: Part 2" എന്ന ഹോളിവുഡ് ചിത്രത്തിൻ്റെ പിന്നണിയിൽ കായംകുളം സ്വദേശിയായ അലിഫ് അഷ്‌റഫ്. ഈ ചിത്രത്തിൻ്റെ VFX ടീമിൽ ക്യാമറ ട്രാക്കിംഗ് ടെക്നിക്കൽ ഡയറക്ടറായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി ഇരുപതോളം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ VFX ടീമിൻ്റെ ഭാഗമായിട്ടുള്ള അലിഫ്, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന DNEG എന്ന കമ്പനിയുടെ ഇന്ത്യൻ ടീമിലാണ് വർക്ക് ചെയ്യുന്നത്.
ബാല്യം മുതൽക്കേ സിനിമാമോഹമുള്ള അലിഫ് ബാംഗ്ലൂരിൽ ബി.എസ്.സി വിഎഫ് എക്സി പഠനത്തിന് ശേഷം സിനിമ മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു.
2018 ൽ മുംബൈയിൽ ജോലിയിൽ പ്രവേശിച്ച അലിഫ് "ഫാസ്റ്റ് ആന്റ് ഫ്യുരിയസ്," "കൽക്കി 2898 ഏ.ഡി" തുടങ്ങി ഇതുപതോളം സിനിമകൾക്ക് വിഎഫ് എക്സ് ചെയ്തു.
വിഎഫ്എക്സ് ദൃശ്യങ്ങൾക്ക് വേണ്ടി
വെർച്വൽ ക്യാമറയുടെ ചലനം നിയന്ത്രിച്ചത് അലിഫും സംഘവുമാണ്. ടീം നയിച്ച സ്റ്റീഫൻ ജെയിംസും റീസ് സർക്കമുമാണ് എല്ലാവർക്കും വേണ്ടി പുരസ്‌കാരം ഏറ്റു വാങ്ങിയത്. "ഹാരിപ്പോർട്ടർ" "ഇൻസെപ്‌ഷൻ" തുടങ്ങി ലോകോത്തര സിനിമകൾക്ക് വിഎഫ്എക്സ് ഒരുക്കുന്ന "ഡിനെഗ്" ഇതു വരെ എട്ട് ഓസ്‌കാർ നേടിയിട്ടുണ്ട്.
അലിഫ് അഷ്‌റഫ് കരീലകുളങ്ങര കിറ്റ് സ്കൂൾ, കായംകുളം ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പഠന ശേഷമാണ് ബാംഗ്ലൂരിലേക്ക് പോയത്.
സഹോദരൻ അസീഫ് അഷ്‌റഫ് എഞ്ചി നിയറാണ്.
കായംകുളം ചേരാവള്ളി ആശിർവാദ് വീട്ടിൽ എം.അഷ്റഫിന്റെയും (കാവേരി) കുഞ്ഞുമോളുടെ മകനാണ്. കായംകുളം ടൗണിൽ വർഷങ്ങളായി കാവേരി എയർ ട്രാവൽസ് നടത്തി വരുന്ന കാവേരി ലത്തീഫ്, ആർട്ടിസ്റ്റ് അബ്ദുൽ വാഹിദ് (വർമ്മ ) എന്നിവർ അഷ്‌റഫിന്റെ സഹോദരങ്ങളാണ്.