എംപുരാൻ വിവാദത്തിൽ പ്രതികരണവുമായി കേരള കത്തോലിക്ക് ബിഷപ്പ് കൗൺസിൽ. ക്രിസ്തവ മൂല്യങ്ങളെയും ബിംബങ്ങളെയും ആക്ഷേപിക്കുന്നതും ഇകഴ്ത്തി കെട്ടുന്നതുമായ പ്രവണത ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിൽ കാണുന്നുവെന്ന് കെസിബിസി. സിനിമകളിൽ തിന്മയെ മഹത്വവത്ക്കരിക്കുന്നുവെന്നും ഒരു മതത്തെയും അപമാനിക്കുന്ന രീതിയിൽ സിനിമകൾ ചിത്രീകരിക്കരുതെന്നും കെസിബിസി പ്രതികരിച്ചു.
സിനിമയെ സിനിമയായി കാണണമെന്നും ഉറപ്പുള്ള വിശ്വാസികളിൽ നിലപാടിൽ മാറ്റമുണ്ടാകില്ല. സിനിമ കാണണമോ വേണ്ടയോ എന്നത് വ്യക്തിപരമായ നിലപാടെന്നും സിനിമ ബഹിഷ്കരിക്കണം എന്ന നിലപാടില്ലന്നും കെസിബിസി വ്യക്തമാക്കി.