ലോകമെമ്പാടും മാർച്ച് 8 വനിതാദിനം ആയി ആഘോഷിക്കുന്ന അവസരത്തിൽ , ടാമ്പാ കെ സി സി സി ഫ് ന്റെ വനിതകളുടെ കൂട്ടായ്മയായ വിമൻസ് ഫോറം , പ്രെസിഡൻറ് ജുബിയ പടിക്കപ്പറമ്പിലിന്റെ നേതൃത്വത്തിൽ വനിതാദിനം വിജയകരമായി മാർച്ച് 8 ന് , വൈകുന്നേരം 6 മണിമുതൽ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു. 150 പേരോളം പങ്കെടുത്ത പ്രസ്‌തുത പരിപാടിയിൽ വ്യത്യസ്തമായ നിരവധി പ്രോഗ്രാമുകളാൽ ഈ വർഷത്തെ ആഘോഷം മികവുറ്റതാക്കി. പരിപാടികളുടെ വിജയത്തിനായി വൈസ് പ്രസിഡന്റ് ബ്രിഡ്‌ജറ് കുളങ്ങര, സെക്രട്ടറി അലിയ കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി ബിന്നി പുളിക്കത്തൊട്ടിയിൽ , ട്രഷറർ സോണിയ കുമ്പുക്കൽ എന്നിവർ ഒറ്റകെട്ടായി നല്ലൊരു ടീം വർക്കാണ് കാഴ്ച്ചവെച്ചത് . യോഗ, ചെയർ മസ്സാജ് , , സൗന്ദര്യവർദ്ധക വസ്‌തുക്കൾ , ട്രെൻഡി ആയ ഡ്രസ്സ് & ആഭരണങ്ങളുടെ വില്പന , നെയിൽ പോളിഷ് സ്റ്റേഷൻ , രുചികരമായ ഭക്ഷണം , വിവിധ തരം ഗെയിം , കലാപരിപാടികൾ , വിജ്ഞാനപ്രദമായ സെഷനുകൾ , ക്നാനായ സമൂഹത്തിനും, ഇതര സമൂഹത്തിനും , പ്രൊഫഷണൽ മേഖലയിലും ധാരാളം സംഭാവന നൽകിയ വൃക്തികളെ ആദരിക്കൽ എന്നി ചടങ്ങുകളാൽ ഈ വർഷത്തെ ആഘോഷം പങ്കെടുത്തവർക്ക് വേറിട്ട അനുഭവം പകർന്നു നൽകി .
പെണ്ണമ്മ പൂവത്തിങ്കൽ പഠനത്തിനും , വിവാഹത്തിനും ശേഷം , 1961 ആം വര്ഷം കപ്പലിൽ അമേരിക്കയിൽ എത്തിച്ചേർന്നു . വിജകരമായി Dietition കോഴ്‌സ് പൂർത്തിയാക്കി, ഡ്രൈവിംഗ് ലൈസൻസും സ്വന്തമാക്കി , ആദ്യകാല ബുദ്ധിമുട്ടുകളെ തരണം ചെയ്‌ത് , പുതുയതായി കുടിയേറി വരുന്ന മലയാളികൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചു . ബ്രിഡ്‌ജറ് കുളങ്ങര ആതുര സേവനത്തിനാലും , മലയാളി കൂട്ടായ്മയിലും , സ്വതസിദ്ധമായ തന്റെ നേതൃത്വപാടവം ഉപയോഗിച്ച് , സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു . ആതുര മേഖലയിലെ അസാധാരണമായ പരിചരണത്തിനും , സമർപ്പണത്തിനുമായി കൊടുക്കുന്ന അംഗീകാരമായ Daisy അവാർഡ് വിന്നർ ആണ് ശ്രീ ബ്രിഡ്‌ജറ് കുളങ്ങര.. കഴിഞ്ഞ നാൽപതു വർഷമായി , ടാമ്പാ മലയാളി സമൂഹത്തിനും , ക്നാനായ സമൂഹത്തിനും , തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി ഉജ്വലമായ പ്രവർത്തനമാണ് ജെസ്സി കുളങ്ങര കാഴ്ച വെച്ചത് .ഒപ്പം ആതുര സേവനത്തിലും തന്റേതായ വ്യക്തിമുദ്ര തെളിയിച്ച വ്യക്തിയാണ് ജെസ്സി കുളങ്ങര. വനിതാദിനം ആഘോഷിക്കുന്ന വേളയിൽ , ഈ 3 വ്യക്തികളെയും പൊന്നാടയും പൂച്ചെണ്ടും നൽകി ആദരിച്ചു.
വേറിട്ട രീതിയിൽ ഒരു മികച്ച എൻട്രൻസ് ഡാൻസോടുകൂടിയാണ് എക്സിക്യൂട്ടീവ് ടീം ചടങ്ങുകൾ ആരംഭിച്ചത്. ജെയ്‌മോൾ കളപ്പുരക്കൽ പ്രാർത്ഥനാഗാനം ആലപിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് ജുബിയ പടിക്കപ്പറമ്പിൽ ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു . ഈ വർഷത്തെ വിമൻസ് ഡേ സെലിബ്രേഷന്റെ ആപ്ത വാക്യം ലിംഗസമത്വം ത്വരിതപ്പെടുത്തുക എന്നതായിരുന്നു. സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി , സ്ത്രീകൾ എങ്ങനെ സ്വന്തം വില മനസ്സിലാക്കി , സ്വയം പരിചരണം നടത്തി ,ധൈര്യമായി, അന്തസ്സോടെ തന്റെ ജീവിതത്തെ നയിച്ച് , മുന്നോട്ടു പോകേണമെന്നു കെ സി സി സി ഫ് പ്രസിഡന്റ് ജയമോൾ മുശാരിപ്പറമ്പിൽ ആഹ്വാനം ചെയ്തു. ഗാർഹിക പീഡനങ്ങൾ നേരിടുമ്പോൾ അതിനെ അതിജീവിക്കാനുള്ള വഴികൾ , ഉപയോഗിക്കേണ്ട Help line എന്നിവയെ പറ്റി ജയമോൾ ഏവർക്കും നിർദേശങ്ങൾ നൽകി. എല്ലാവരെയും പ്രചോദനപ്പെടുത്തി , കൂടെ ചേർത്ത് നിർത്തി , ലിംഗ സമത്വത്തിനായി ഒറ്റകെട്ടായി നിന്നുകൊണ്ട് ഇനിയൊരു സ്ത്രീ ജീവൻ അപകടത്തിലാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ഏവർക്കും പകർന്നു നൽകി . Dr .അജിമോൾ ലൂക്കോസ് പുത്തൻപുരക്കൽ key note speaker ആയി , കുടുംബത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പറ്റി മുഖ്യ പ്രഭാഷണം നടത്തി . ലളിതമായ ഭാഷയിൽ , പ്രായോഗികമായി എങ്ങനെ കുടുംബത്തിൽ ഏവരെയും ചേർത്തുനിർത്തി , കുടുംബ മൂല്യങ്ങൾക്ക് മുന്ഗണന കൊടുത്തു് , ആരോഗ്യകരമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാനുള നുറുങ്ങുകൾ ഏവർക്കും പറഞ്ഞുകൊടുത്തു . യോഗയുടെ അടിസ്ഥാന പാഠങ്ങൾ വിവരിച്ചുകൊണ്ട് , എങ്ങനെ യോഗ വീട്ടിൽ ചെയ്യാമെന്ന് രോഹിണി അക്കമ്യാലിൽ ഏവർക്കും നിർദ്ദേശങ്ങൾ നൽകി. ആങ്കർമാരായ ജോസീന ചെരുവിൽ , റിങ്കു ചാമക്കാല എന്നിവർ ആകർഷകമായ രീതിയിൽ പ്രകടനം കാഴ്ചവെച്ചു ചടങ്ങുകൾക്കു ഉണർവ് നൽകി
കെ സി സി സി ഫ് വിമൻസ് ഫോറം അംഗവും , , KCWFNA 2025 -2025 ട്രഷററും ആയ, രേഷ്മ കൊച്ചുപറമ്പിലിന് , വിമൻസ് ഫോറത്തിന് നൽകുന്ന അളവറ്റ സേവനത്തിനു പൂച്ചെണ്ട് നൽകി എക്സിക്യൂട്ടീവ് ടീം ആദരിച്ചു . Dashing Diva boutique ന്റെ സംരഭകരായ ഡോണാ പടിക്കപ്പറമ്പിൽ , സബിത ഊരാളിൽ 2 സാരികൾ സ്പോൺസർ ചെയ്ത് പ്രോഗ്രാമിനെ സപ്പോർട്ട് ചെയ്തു .പരിപാടികളുടെ വിജയത്തിനായി സാമ്പത്തിക പിന്തുണ നൽകിയ Urgent Care Owners രാജി പുതുപ്പറമ്പിൽ & ജാസ്മിൻ പുല്ലാപ്പള്ളിൽ, ജെയിൻ കണ്ടാരപ്പള്ളിൽ , ലീലാമ്മ കണ്ടാരപ്പള്ളിൽ, ജോളി മാറികവീട്ടിൽ & Lovely കാരത്തുരുത്തേൽ എന്നിവർക്ക് നന്ദി അറിയിച്ചു . രുചികരമായ ഭക്ഷണം ആസ്വദിച്ചു ഏവർക്കും, നല്ലൊരു സായാഹ്നമാണ് എക്സിക്യൂട്ടിവ് ടീം ഒരുക്കിയത്. പങ്കെടുത്ത ഏവർക്കും , ഒപ്പം കെസിസിസിഫ് എക്സിക്യൂട്ടീവിനും , ബിൽഡിംഗ് ബോർഡ് DIRECTORS , Audio Visual സപ്പോർട്ട് നൽകിയ സോജി പുതുപ്പറമ്പിൽ & സജി കടിയമ്പള്ളിക്കും വിമൻസ് ഫോറത്തിന്റെ വൈസ് പ്രസിഡന്റ്, ബ്രിഡ്‌ജറ് കുളങ്ങര നന്ദി അറിയിച്ചു. ഇനിയും ഇതുപോലുള്ള പ്രോഗ്രാമുകൾ സംഘടിപ്പാക്കാൻ എക്സിക്യൂട്ടീവ് ടീമിന് നിർദ്ദേശം നൽകിയാണ് ഏവരും പിരിഞ്ഞത് .