ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി സി.എൻ .എ. ) യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള (2025 -2027) പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് മാർച്ച് 22 ശനിയാഴ്ച ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടിയിലുള്ള IKCC NY ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടും.
അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചുകിടക്കുന്ന 24 ക്നാനായ യൂണിറ്റുകളുടെ നാഷണൽ ഫെഡറേഷനാണ് കെ.സി സി.എൻ.എ. ഓരോ യൂണിറ്റുകളിൽ നിന്നും തെരെഞ്ഞെടുത്ത 144 നാഷണൽ കൗൺസിൽ മെംബേഴ്‌സാണ് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നത് .
കെ.സി സി.എൻ .എ യുടെ മുൻ പ്രസിണ്ടന്റുമാരായ ബേബി മണക്കുന്നേൽ (ചെയർപേഴ്സൺ), അലക്സ് (അനി) മഠത്തിൽതാഴെ , സിറിയക് കൂവക്കാട്ടിൽ എന്നിവരടങ്ങിയ ഇലക്ഷൻ ബോർഡാണ് തെരെഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്. നോമിനേഷൻ പ്രോസസ്സിനുള്ള സമയവസാനിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മത്സരചിത്രം വ്യക്തമാകും.
ഇൻഡ്യൻ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഗ്രെറ്റർ ന്യൂയോർക് (IKCC NY) ആതിഥേയത്വം വഹിക്കുന്ന
കെ.സി സി.എൻ.എ യുടെ പുതിയ നാഷണൽ കൗൺസിൽ മാർച്ച് 22 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രസിഡന്റ് ഷാജി എടാട്ടിന്റെ അധ്യക്ഷതയിൽ റോക്‌ലാൻഡ് കൗണ്ടിയിലുള്ള IKCC NY ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ചേരുന്നതാണ് . വിവിധങ്ങളായ കെ.സി സി.എൻ.എ യുടെ വാർഷിക നടപടിക്രമങ്ങക്കൊപ്പം പുതിയ നാഷണൽ കൗൺസിൽ മെംബേഴ്സിന്റെ സത്യപ്രതിഞ്ജയും നടക്കും .
ഉച്ചക്കുശേഷം ഇലക്ഷൻ നടപടിക്രമങ്ങൾ ആരംഭിക്കും . മീറ്റ് ദി ക്യാൻഡിഡേറ്റ്നുഷേശം 144 നാഷണൽ കൗൺസിൽ അംഗങ്ങൾ ചേർന്ന് കെ.സി സി.എൻ.എ യുടെ അടുത്ത ടേമിലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കും . പ്രസിഡന്റ്,എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ,ജനറൽ സെക്രട്ടറി ,ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവർക്ക് പുറമെ റീജിയണൽ വൈസ് പ്രെസിഡന്റുമാർ എന്നിവരടങ്ങുന്നതാണ് ഭരണസമിതി.
പ്രസിഡന്റ് ഷാജി എടാട്ടിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സൺ പുറയംപള്ളിൽ ജനറൽ സെക്രട്ടറി അജീഷ് പോത്തൻ താമ്രത് ,ജോയിൻറ് സെക്രട്ടറി ജോബിൻ കക്കാട്ടിൽ ,ട്രെഷറർ സമോൻ പല്ലാട്ടുമഠം വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാൽ ജോയിന്റ് ട്രെഷറർ നവോമി മാന്തുരുത്തിയിൽ എന്നിവരടങ്ങിയ നിലവിലെ ഭരണസമിതി കഴിഞ്ഞ രണ്ടുവർഷം വളരെ മികച്ച പ്രവർത്തനങ്ങളാണ് കാഴ്‌ചവച്ചത് .
BABY MANAKUNNEL-
ALEX MADATHITHAZHE
CYRIAC KOOVAKKATTIL