മോർട്ടൺ ഗ്രോവ് നാഷണൽ പാർക്കിൽ കെ.സി.എസ് ചിക്കാഗോ കിഡ്‌സ് ക്ലബ് ഗംഭീരമായ ഈസ്റ്റർ എഗ് ഹണ്ടും ജന്മദിന ആഘോഷങ്ങളും നടത്തി. 150 ഓളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടിയിൽ, കുട്ടികൾ തമ്മിലുള്ള ഇടപെടലുകളും, അവർ പങ്കിട്ട ചിരിയും സന്തോഷവും വിലമതിക്കാനാവാത്തതായിരുന്നു എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. കിഡ്സ് ക്ലബ് കോഡിനേറ്റേഴ്സ് ആയ ഐമ പുതിയേടത്ത്, മരിയ കുന്നുംപുറത്ത്, സാന്ദ്ര ഒറ്റകുന്നേൽ, എലിസബത്ത് പാഴുക്കരോട്ട് തുടങ്ങിയവർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ കെ.സി.എസ് എക്സിക്യൂട്ടീവ് ബോർഡിൽ നിന്നും പ്രസിഡൻ്റ് ജോസ് ആനമല, വൈസ് പ്രസിഡൻ്റ് മാറ്റ് വിളങ്ങാട്ടുശ്ശേരിൽ, ട്രഷറർ ടീന നെടുവാമ്പുഴ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
ഫിഫി ഫ്രാൻസിസ്, ഭാവന മാത്യു, ക്രിസ്റ്റീന ചിറ്റിലക്കാട്ട്, ബെൻ മാത്യു, ആൻജോസ് തോമസ്, അപ്പു അലക്‌സ്, രശ്മി ജെയിംസ്, അനു മാത്യു, നീതു ജെയിംസ്, നിമ്മി ബേബി, മെറിൻ തുടങ്ങി നിരവധി വോളണ്ടിയർമാരുടെ പിന്തുണയോടെയാണ് പരിപാടി വൻ വിജയമായതെന്നും അവരുടെ സഹകരണത്തിന് നന്ദിയുണ്ടെന്നും ഐമ പുതിയേടത്ത് അഭിപ്രായപ്പെട്ടു. രസകരമായ പല പരിപാടികളും കിഡ്സ് ക്ലബ്ബിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും, മാതാപിതാക്കളോട് അവയ്ക്കായി കാതോർത്തിരിക്കണമെന്നും കിഡ്സ് ക്ലബ് കോഡിനേറ്റേഴ്സ് അവരെ ഓർമ്മിപ്പിച്ചു.