രാത്രി നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകം; ആള്‍ക്കൂട്ട പരിപാടികളൊന്നും അനുവദിക്കില്ല

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

29 December 2021

രാത്രി നിയന്ത്രണം ആരാധനാലയങ്ങള്‍ക്കും ബാധകം; ആള്‍ക്കൂട്ട പരിപാടികളൊന്നും അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപന സാധ്യത മുന്‍നിര്‍ത്തി രാത്രികാല പരിപാടികള്‍ അനുവദിക്കില്ലെന്നു ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ ആരാധനാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്നാണ് അറിയിപ്പ്. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.