ശ്രീകുമാർ ഉണ്ണിത്താന്റെ മാതാവ് ശാന്തമ്മ ഉണ്ണിത്താൻ വേർപാടിൽ ഫൊക്കാന നേതാക്കൾ അനുശോചിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

16 May 2022

ശ്രീകുമാർ ഉണ്ണിത്താന്റെ മാതാവ് ശാന്തമ്മ ഉണ്ണിത്താൻ വേർപാടിൽ ഫൊക്കാന നേതാക്കൾ അനുശോചിച്ചു

ന്യുയോർക്ക്: ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും പി.ആർ.ഒയുമായ ശ്രീകുമാർ ഉണ്ണിത്താന്റെ മാതാവ് മണക്കാല കോടംവിളയിൽ ശാന്തമ്മ ഉണ്ണിത്താന്റെ (78) വേർപാടിൽ ഫൊക്കാന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഉണ്ണിത്താന്റെ കുടുംബത്തിൽ തുടർച്ചയായി ഉണ്ടായ ദുഃഖത്തിൽ മുഴുവൻ ഫൊക്കാന നേതാക്കളും പങ്കു ചേരുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

രണ്ടു മാസം മുൻപ് മാത്രം വിട്ടുപിരിഞ്ഞ പ്രിയതമ ഉഷ ഉണ്ണിത്താന്റെ വേർപാടിന്റെ ദുഃഖം വിട്ടകലും മുൻപ് പ്രിയപ്പെട്ട അമ്മയുടെ മരണം കൂടിയായപ്പോൾ താങ്ങാവുന്നതിലേറെ ദുഖമാണ് ശ്രീകുമാറിനുണ്ടായിട്ടുള്ളതെന്നും ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

ശ്രീകുമാറിന്റെ ദുഃഖത്തിൽ ഫൊക്കാനയും പങ്കു ചേരുന്നതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ശ്രീകുമാറിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ വ്യക്തിപരമായി താനും കുടുംബവും എല്ലാ ഫൊക്കാന നേതാക്കളും പങ്കു ചേരുന്നതായി ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ പറഞ്ഞു.

ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, വിമൻസ് ഫോറം പ്രസിഡണ്ട് ഡോ. കല ഷഹി, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, വാഷിംഗ്‌ടൺ ഡി.സി. ആർ.വി.പിയും ഒർലാണ്ടോ കൺവെൻഷൻ റോയൽ പേട്രണുമായ ഡോ. ബാബു സ്റ്റീഫൻ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, നാഷണൽ കമ്മിറ്റി അംഗം ജോയി ഇട്ടൻ തുടങ്ങിയ നിരവധി നേതാക്കൾ ശ്രീകുമാറിന്റെ അമ്മയുടെ വേർപാടിൽ അനുശോചിച്ചു.