കേരളത്തിന്റെ സ്വപ്നസാഫല്യമാണ് വിഴിഞ്ഞത്ത് പൂർത്തായായതെന്ന് നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭം.
രാജ്യത്തിൻ്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യുമാണെന്ന് സത്യമാണ് .
ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്.ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണു കേന്ദ്രം നൽകുന്നു. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്.
രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണ്.കരാര്‍ പ്രകാരം 2045ല്‍ മാത്രമേ ഇതു പൂര്‍ത്തിയാവേണ്ടതുള്ളു. നമ്മള്‍ അതിനു കാത്തുനിന്നില്ല. ...2024 ല്‍ തന്നെ കൊമേഴ്‌സ്യല്‍ ഓപ്പറേഷനാരംഭിച്ചു. മദര്‍ഷിപ്പിനെ സ്വീകരിച്ചു. തുടര്‍ന്നിങ്ങോട്ട് 250 ലേറെ കപ്പലുകള്‍ വിഴിഞ്ഞത്തു നങ്കൂരമിട്ടു. ഇപ്പോഴിതാ ഒന്നാം ഘട്ടം പതിറ്റാണ്ടു മുമ്പു പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നു. 2028 ല്‍ ഇതിൻ്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കും.
ഒരുപാടു പ്രതികൂല ഘടകങ്ങളുണ്ടായി. മഹാപ്രളയം, ഇതര പ്രകൃതിക്ഷോഭങ്ങള്‍, കോവിഡ് അടക്കമുള്ള മഹാവ്യാധികള്‍,...എന്നിവയൊക്കെ സമ്പദ് ഘടനയെ ഉലച്ചു. എന്നാല്‍, കേരളം അവിടെ തളര്‍ന്നുനിന്നില്ല. നിർമാണ കമ്പനിയും നല്ല രീതിയിൽ സഹകരിച്ച് മുന്നോട്ട് പോയി ഇപ്പോൾ കമ്മീഷൻ ചെയ്‌തു ..2015 ല്‍ ഒരു കരാറുണ്ടായി. എന്നാല്‍, പല തലങ്ങളിലുള്ള വിമര്‍ശനങ്ങള്‍ അതു നേരിട്ടു. വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കുമ്പൊഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ്കേരളം കൈക്കൊണ്ടത്. വികസന കാര്യത്തില്‍ രാഷ്ട്രീയ വേര്‍തിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്.അതു പ്രകാരമാണ് 2016 ല്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകള്‍ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാര്‍ത്ഥ്യമാക്കി മാറ്റിയത്.സ്ഥാപിത താല്‍പര്യക്കാര്‍ പടര്‍ത്താന്‍ ശ്രമിച്ച തെറ്റിദ്ധാരണകളെ, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അതിജീവിച്ചു എന്ന് ചുരുക്കം
നിയമക്കുരുക്കുകളടക്കം നീക്കി. തീരദേശ പുനരധിവാസ - ജീവനോപാധി പ്രശ്‌നങ്ങള്‍ 120 കോടി ചെലവാക്കി പരിഹരിച്ചു. അവിടുത്തെ പെണ്‍കുട്ടികളെ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലിയടക്കം ഏല്‍പ്പിച്ചു. തദ്ദേശീയ സ്ത്രീകള്‍ക്കായി സ്‌കില്ലിങ് സെന്റര്‍ തുറന്നു. ഇങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സങ്കടങ്ങള്‍ക്ക് അറുതിയുണ്ടാക്കിയാണു സര്‍ക്കാര്‍ നീങ്ങിയത്.5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. കൂടുതല്‍ പേര്‍ക്ക് .. ഇത് പ്രയോജനകരമാകുന്നു എന്നുറപ്പുവരുത്തുകയാണ്. , കേരളത്തിന്റെ, അതിനപ്പുറം ഇന്ത്യയുടെയാകെ വികസനത്തെ ഈ തുറമുഖം വലിയ തോതില്‍ ഭദ്രമാക്കുമെന്ന കാര്യത്തിൽ സംശയമില്ല തന്നെ..
2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ രണ്ടേ രണ്ട് പോം വഴികൾ മാത്രമാണ് സർക്കാരിൻ്റെ മുൻപാകെ ഉണ്ടായിരുന്നത്.
*
ഉമ്മൻ ചാണ്ടി ഒപ്പ് വെച്ച വിഴിഞ്ഞം കരാർ പൂർണ്ണമായും റദ്ദാക്കുക കരാർ മുഴുവനും കോൺഗ്രസ് കാരുടെ അഴിമതിക്കുള്ള വഴി എന്ന് കരാർ വായിക്കുന്ന എല്ലാര്ക്കും മനസിലാകും രണ്ടാമത്തെ ഓപ്ഷൻ വിയോജിപ്പുകൾ ഉള്ള കരാർ ആണെങ്കിലും അനിവാര്യത മുൻനിർത്തി മുൻപോട്ട് പോകുക
വ്യവസായ അന്തരീക്ഷത്തെ പറ്റിയുള്ള ചീത്ത പേര് മാറ്റുക
പോർട്ട് യാഥാർത്യമാക്കുക
പിണറായി സർക്കാർ തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്
അത് ശരിയായിരുന്നോ എന്ന് കാലവും , ജനങ്ങളും തീരുമാനിക്കട്ടെ..ഉദാഹരണത്തിനു നിങ്ങൾ മോഹൻ ലാലിൻറെ പുതിയ സിനിമ തുടരും കണ്ടോ അതിൽ ഒരു വില്ലൻ ഉണ്ട് സർക്കിൾ ഇൻസ്‌പെക്ടർ ജോർജ് സർ സിനിമയുടെ തുടക്കത്തിൽ ജോർജ സാറിനെ നമ്മൾ ഒരു പുണ്ണ്യാളനാക്കും അത്ര മാന്യൻ എന്നാൽ അയാളുടെ വില്ലത്തരം കണ്ടു പ്രേക്ഷകർ ഞെട്ടും ..തുടക്കത്തിൽ ജോർജ്ജ് സാർ മാന്യനും മനുഷ്യ സ്നേഹിയും ആണെന്ന് കാണുന്നവർക്ക് തോന്നും. കാരണം അയാൾ സ്നേഹത്തോടെ സൗമ്യമായി ചിരിച്ചു കൊണ്ടാണ് ആദ്യമൊക്കെ പെരുമാറുന്നത്. പക്ഷേ അയാൾ കഥയിലെ വില്ലനാണ്. ഭയങ്കരമാന വില്ലൻ.
വിഴിഞ്ഞം പോർട്ട് കേരളത്തിന്റെ 'തുടരു'ന്ന വികസനത്തിന്റെ കഥയാണെങ്കിൽ അതിലെ ജോർജ്ജ് സാറാണ് ഉമ്മൻ ചാണ്ടി. കേരളത്തിന് ഇപ്പോഴുള്ളതിനെക്കാൾ മെച്ചം കിട്ടേണ്ടിയിരുന്ന ഒരു പദ്ധതിയെ വഞ്ചിച്ച ചിരിക്കുന്ന വില്ലനാണ് അയാൾ. അതെത്ര പുട്ടിയടിച്ചാലും വെളുക്കുന്ന ഒന്നല്ല.
ഉമ്മച്ചാണ്ടി സർക്കാർ സംസ്ഥാന താല്പര്യങ്ങളെ അട്ടി മറിച്ച് അഴിമതി നടത്തി എന്ന് കണ്ടെത്തിയ സി. എ. ജി റിപ്പോർട്ടിലാണ്. അല്ലാതെ അതൊരു രാഷ്ട്രീയ ആരോപണം മാത്രമല്ല. എന്താണ് ഉമ്മൻചാണ്ടി യുടെ അഴിമതി?സംസ്ഥാന സർക്കാരിന് കിട്ടേണ്ടി യിരുന്ന ലാഭം ഇല്ലാതാക്കി അതിന്റെ പങ്കു പറ്റി. അതാണ് അഴിമതി, അല്ലാതെ പദ്ധതിക്ക് വേണ്ടി ഇറക്കിയ കമ്പിയും സിമന്റും മുക്കുന്ന സാധാരണ കോൺഗ്രസ്സ് രീതി അഴിമതി അല്ല.
സംസ്ഥാന സർക്കാർ 72% തുക ചിലവാക്കുന്ന പദ്ധതിയിൽ ആദ്യത്തെ 15 വർഷങ്ങൾ സംസ്ഥാന സർക്കാരിന് ഒരു ലാഭ വിഹിതവും ഇല്ല എന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടുമോ?. ഞെട്ടണം, അതാണ് ഉമ്മൻചാണ്ടിയുടെ വിഴിഞ്ഞം സംഭാവന. 16 മത് വർഷം മുതലാണ് ലാഭ വിഹിതം സംസ്ഥാന സർക്കാരിന് കിട്ടുക. അത് 1% തുടങ്ങി ഓരോ വർഷവും 1% കൂടി 40% വരെ എത്തും. സംസ്ഥാന സർക്കാരിന്റെ 40% ലാഭം കിട്ടി തുടങ്ങാൻ 55 വർഷം എങ്കിലും ആകും.
ഉമ്മൻചാണ്ടി വിഴിഞ്ഞം പോർട്ടിനു വേണ്ടി ആകെ ഒരു കല്ല് മാത്രമേ ഇട്ടിട്ടുള്ളൂ. പക്ഷേ അത് മലയാളിയുടെ തലയിൽ ആണെന്ന് മാത്രം. തിരി കത്തിച്ചാൽ ആരും വിശുദ്ധനാകില്ല . കുളിമുറി തുറന്നിട്ട് കുളിക്കാൻ ആത്മവിശ്വാസമുണ്ടെന്ന് വെറുതെ തള്ളുന്ന അഴിമതിയുടെ കറ പുരണ്ട -തുടരും -സിനിമയിലെ ജോർജ്ജ് സാറാണ് യുഡിഫ് നേതാക്കൾ . അത് പറഞ്ഞു തന്നെ പോകണം.ആരെങ്കിലും വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മെഞ്ചാണ്ടി സാറിന് കൊടുക്കാൻ പറഞ്ഞാൽ ഒറ്റ ഉത്തരമേ ഉള്ളു കല്ലിട്ടാൽ കപ്പലോടില്ല ..കല്ലിടൽ ഗ്രൂപ്പിൽ നിന്ന് എൽഡിഫ് രീതി എന്നാൽ കാര്യാ ശേഷി വർദ്ധിപ്പിയ്ക്കുകയെന്ന പേരിൽ പുതിയ സ്‌പ്ലെമെന്റൽ കരാറുണ്ടാക്കി കാലാവധി 2045 പൂർത്തിയാകേണ്ടത് 2028 അവസാനിക്കും അതോടെ കേരളത്തിന് മികച്ച സാമ്പത്തിക വാണിജ്യ പുരോഗതി ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത് വിഴിഞ്ഞം ഇന്ന് കമ്മീഷൻചെയ്യുന്നതോടെ ചുരുങ്ങിയത് 10000 കോടിയുടെ നിക്ഷേപം ഉണ്ടാകും ഭാവിയിൽ ഒരു ദുബായിയോ സിംഗപൂരോ ആയി കേരളം മാറും ...വീണ്ടും ഓർക്കുക "കല്ലിട്ടാൽ കപ്പലോടില്ല" ..


.jpg)

