കേരള ഹിന്ദുസ് ഓഫ് റിച്ച്മണ്ട് മെട്രോ ഏരിയ (KHRMA) റിച്ച്മണ്ട് ഇൽ ഹിന്ദു സെന്റര്‍ ഓഫ് വിർജീനിയ (HCV) ടെംപിൾ ഇൽ വിഷു ആഘോഷിച്ചു. ഘോഷയാത്രയോട് കൂടി ആണ് വിഷു ആഘോഷം തുടങ്ങിയത്. കൊച്ചു കുഞ്ഞുങ്ങൾ കൃഷ്ണന്റെയും രാധയുടെയും വേഷമിട്ട് ഘോഷയാത്ര മികവുറ്റതാക്കി. ചെണ്ടമേളവും, താലപ്പൊലിയും, കുടയും എല്ലാം ഉണ്ടായിരുന്ന കൊണ്ട് ഒരു ഉത്സവ പ്രതീതി ആയിരുന്നു ഘോഷയാത്രക്ക് .
ഘോഷയാത്ര കഴിഞ്ഞു സ്റ്റേജിൽ വന്ന മെമ്പേർസിന് ദർശിക്കാൻ വിഷുകണി ഒരുക്കിയിരുന്നു. മുതിർന്ന KHRMA മെംബേർസ് വിഷുന്റെ പ്രാധാന്യം കുട്ടികളെ പറഞ്ഞു മനസിലാക്കി
കുട്ടികൾക്ക് വിഷു കൈനീട്ടം കൊടുത്തു ചടങ്ങു് ആരംഭിച്ചു.
പ്രസിഡന്റ് സരിക ദേവിയുടെ സ്വാഗത പ്രസംഗത്തോട് കൂടി സ്റ്റേജ് കലാപരിപാടികൾ ആരംഭിച്ചു. ഈ വർഷത്തെ KHRMA കോർ കമ്മിറ്റി അംഗങ്ങളായ ദിലീപ്, ശ്രീജ മനോജ്, സപ്ന മുരുകേശൻ, അരുൺ രാജ്, ചന്ദ്രജിത്ത്, ഭാഗ്യ എന്നിവരെ പ്രസിഡന്റ് എല്ലാവര്ക്കും പരിചയപ്പെടുത്തി. കുട്ടികളുടെയും മുതിർന്നവരുടെയും ഭജനയും, സംഗീത നൃത്യ പരിപാടികളും ഉണ്ടായിരുന്നു. സെക്രട്ടറി ശ്രീജ മനോജിന്റെ നന്ദി പ്രകാശനത്തോടെ സ്റ്റേജ് പ്രോഗ്രാംസ് സമാപിച്ചു .
എല്ലാ കർമ്മ അംഗങ്ങളും ചേർന്ന് വിഭവ സമൃദ്ധമായ വിഷു സദ്യ ഒരുക്കിയിരുന്നു. ശർക്കര പായസവും, ബൂന്ദിയിൽ ഒഴിച്ച സേമിയ പായസവും സദ്യയിൽ പ്രത്യേകം ശ്രെദ്ധിപ്പെട്ടു. ഒരു കുടുംബ കൂട്ടായ്മയുടെ പ്രതീതി ആയിരുന്നു ഇത്തവണത്തെ വിഷു ആഘോഷം.