ചിക്കാഗോ: ഓക്പാര്‍ക്ക് സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം കുര്യന്‍ പി. ജോര്‍ജിന് മാര്‍ച്ച് എട്ടാം തീയതി ശനിയാഴ്ച അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മാര്‍ തീത്തോസ് തിരുമേനി 'കോറൂയോ' പട്ടം നല്‍കി. മാര്‍ച്ച് 8-ാം തീയതി ശനിയാഴ്ച രാവിലെ നടന്ന വി. കുര്‍ബ്ബാനയ്ക്കും ശുശ്രൂഷകള്‍ക്കും അഭി. യല്‍ദോ മാര്‍ തീത്തോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ അഭി. യല്‍ദോ മാര്‍ തീത്തോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. വികാരി റവ. ഫാ. ലിജു പോള്‍ സ്വാഗതം ആശംസിച്ചു. വെരി. റവ. സ്കറിയ തേലാപ്പള്ളി കോറെപ്പിസ്കോപ്പ, റവ. ഫാ. മാത്യു വര്‍ഗീസ് കരിത്തലയ്ക്കല്‍, റവ. ഫാ. തോമസ് മേപ്പുറത്ത്, റവ. ഫാ. അനീഷ് തേലാപ്പള്ളില്‍, റവ. ഫാ. ഹാം ജോസഫ്, വൈസ് പ്രസിഡണ്ട് മാമ്മന്‍ കുരുവിള, ചിക്കാഗോ ചെണ്ട ക്ലബിനെ പ്രതിനിധീകരിച്ച് ശ്യാം കുമാര്‍, ജയ്സണ്‍ ജോര്‍ജ്, ഡോ. ജോയിസ് ജോര്‍ജ്, മറിയാമ്മ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുര്യന്‍ പി. ജോര്‍ജ് നന്ദിപ്രകടനം നടത്തി. സെക്രട്ടറി ജോജോ കെ. ജോയി കൃതജ്ഞത രേഖപ്പെടുത്തി. ഷെവലിയാര്‍ ജെയ്മോന്‍ സ്കറിയ എംസി ആയി പ്രവര്‍ത്തിച്ചു. ചിക്കാഗോ ചെണ്ട ക്ലബ്ബിന്‍റെ ഫ്യൂഷന്‍ & ചെണ്ടമേളം പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടി.
കോട്ടയം പങ്ങട പങ്കിമറ്റത്തില്‍ കുടുംബാംഗമായ കുര്യന്‍ പി. ജോര്‍ജ് ചിക്കാഗോയില്‍ സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്‍റായി ജോലി ചെയ്യുന്നു. ചിക്കാഗോ ചെണ്ട ക്ലബ്ബിന്‍റെ സ്ഥാപകനും കൂടിയാണ്. ഓക്പാര്‍ക്ക് സെന്‍റ് ജോര്‍ജ് യാക്കോബായ പള്ളിയുടെ ട്രസ്റ്റി, വൈസ് പ്രസിഡണ്ട്, ലീഗല്‍ അഡ്വൈസര്‍, ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മറിയാമ്മ ജോര്‍ജ്. മക്കള്‍: ജയ്സണ്‍ ജോര്‍ജ്, ഡോ. ജോയിസ് ജോര്‍ജ്.