ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ 2024-25 വർഷത്തിൽ സംഘടിപ്പിക്കുന്ന “എന്റെ എഴുത്തുവഴികൾ” എന്ന എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരമ്പര മാർച്ച് 28 വെള്ളിയാഴ്ച്ച (8 PM CST/9PM EST/6 PM PST) സൂമിലുടെ നടക്കും. പങ്കെടുക്കുന്ന എഴുത്തുകാർ അവരുടെ രചനകളെക്കുറിച്ചും, രചനാനുഭവങ്ങളെക്കുറിച്ചും, രചനക്ക് കാരണമായ പ്രചോദനങ്ങളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന പരിപാടിയാണ് “എന്റെ എഴുത്തുവഴികൾ” .
ഈ പരിപാടിയിൽ വടക്കെ അമേരിക്കയിലെ പ്രസിദ്ധരായ രണ്ട് എഴുത്തുകാരേയും അവരുടെ പുസ്തകങ്ങളുമാണ് പരിചയപ്പെടുത്തുന്നത്. ലാനയുടെ മുൻ പ്രസിഡണ്ടും എഴുത്തുകാരനുമായ ശ്രീ അനിലാൽ ശ്രീനിവാസനും, പ്രശസ്ത കഥാകൃത്തായ ശ്രീ കെ വി പ്രവീണുമാണ് അവരുടെ എഴുത്തനുഭവങ്ങൾ പങ്കുവെക്കുക. ഈ പ്രശസ്ത എഴുത്തുകാരെ യഥാക്രമം ലാനയുടെ സെക്രട്ടറി സാമുവൽ യോഹന്നാനും, എഴുത്തുകാരൻ ബാജി ഓടംവേലിയും പരിചയപ്പെടുത്തും.
തുടർന്ന് സൂമിലുടെ പങ്കെടുക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും. “എന്റെ എഴുത്തുവഴികൾ” എന്ന് പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം!!
Join Zoom Meeting
https://us02web.zoom.us/j/89933978785
Meeting ID: 899 3397 8785
(റിപ്പോർട്ട് തയ്യാറാക്കിയത്: അമ്പഴയ്ക്കാട്ട് ശങ്കരൻ)