മിഴിയകലം (കവിത -വി.ബി.കൃഷ്ണകുമാർ )

sponsored advertisements

sponsored advertisements

sponsored advertisements

1 February 2022

മിഴിയകലം (കവിത -വി.ബി.കൃഷ്ണകുമാർ )

ടാകത്തിൽ രണ്ടു മീനുകൾ
അഭിമുഖമായ്വന്ന് നൊടിയിടയേക്കാൾ
കുറച്ചധികം സമയം നിന്നപ്പോൾ
ഞാൻ രണ്ടു കടക്കണ്ണുകളോർത്തു !
നിരത്തിനപ്പുറമിപ്പുറം നിന്നന്നൊരിക്കൽ
നമ്മൾതമ്മിൽക്കണ്ടതും നോക്കിനിന്നതും.
നിന്റെ നീളമുള്ള മൂക്കിന്നിരുവശത്തുമായ് നിന്ന്
പരസ്പരം കാണാതെ
നിന്നിരുമിഴികളുമെത്ര ധാരണയോടെ ചലിക്കുന്നു!
മുറിച്ചുകടക്കരുതാത്ത
വഴിക്കപ്പുറമിപ്പുറം
ഒരേ ദിശയിലേക്കു ലക്ഷ്യംവെച്ചു നീങ്ങുന്നൂ നാമിരുവരും.
എവിടെയായിരിക്കും നാം കൈകോർക്കുന്നയിടം?!

വി.ബി.കൃഷ്ണകുമാർ