അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ സംസ്‌കാരം മതാചാരപ്രകാരം നടത്തണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മകള്‍ സുജാത. സംസ്‌കാരചടങ്ങുകളെക്കുറിച്ച് ലോറന്‍സ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിന്റെ വീഡിയോ കൈവശമുണ്ടെന്നും അകാശപ്പെട്ടാണ് മകള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
2022 ഫെബ്രുവരി 25 നാണ് ലോറന്‍ ഇക്കാര്യം പറഞ്ഞതെന്നാണ് സുജാത പറയുന്നത്. സ്വര്‍ഗത്തില്‍ പോകണമെന്നും യേശുവിനെ കാണണമെന്നും മകള്‍ പുറത്തുവിട്ട വീഡിയോയില്‍ ലോറന്‍സ് പറയുന്നുണ്ട്. ഹൈക്കോടതിയ്ക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും സുജാത പറഞ്ഞു. എല്ലാ മക്കളോടും ചോദിക്കാതെയാണ് പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം സിപിഎം എടുത്തതെന്നും മക്കള്‍ ആരോപിച്ചു.
മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതിനെതിരേ മകള്‍ ആശ ലോറന്‍സ് അന്ന് തന്നെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മക്കളായ ആശ ലോറന്‍സും സുജാത ബോബനും ഹൈക്കോടതിയെ സമീപിച്ചെിരുന്നു. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. മതിയായ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടാണ് മൃതദേഹം വൈദ്യപഠനത്തിന് നല്‍കിയതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.