PRAVASI

എം.ജെ ജേക്കബ് എക്സ് എം എൽ എ യ്ക്ക് നാട്ടുകാരുടെ സ്നേഹ സമ്മാനം

Blog Image

ന്യൂയോർക് :വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ പിറവം നേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 നു ന്യൂയോർക്കിലെ കേരള സെന്ററിൽ വച്ച് ഫ്‌ളോറിഡയിൽ നടന്ന ഇന്റർ നാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചു പങ്കെടുത്ത വിജയം നേടിയ പിറവം മുൻ എം എൽ എ യും തുടർച്ചയായ രണ്ടു തവണ സംസ്ഥാനത്തിലെ മികച്ച പഞ്ചായത്തു പ്രെസിഡന്റിനുള്ള അവാർഡ് നേടിയ   ബഹു. എം ജെ ജേക്കബ് സാറിന് വടക്കേ  അമേരിക്കയിലെ പിറവം നിവാസികൾ ഒത്തു കൂടി സ്വീകരണം നൽകി ആദരിച്ചു ..അമീഷ ജെയ്‌മോൻ , ഗോറിയ ജെയ്‌മോൻ ആലപിച്ച  മനോഹരമായ പ്രാർഥന ഗാനത്തോടെ സ്വീകരണ പരിപാടിക്കു തുടക്കം കുറിച്ചു ..പിറവം നേറ്റീവ് അസോസിയേഷൻ ഭാരവാഹികളായ പ്രെസിഡെന്റ്റ് ജെസ്സി ജെയിംസ് കോളങ്ങായിൽ , സെക്രട്ടറി മിനി കുമ്പളംതടത്തിൽ , ജിനു കെ പോൾ എന്നിവർ  പൊന്നാട അണിയിച്ചതോ  ടപ്പം   പിറവത്തിന്റെ ഉപഹാരവും നൽകി എം ജെ ജേക്കബ് സാറിനെ ആദരിച്ചു ..പിറവത്തെ നിവാസികൾക്ക് ലോകത്തു എവിടെ ആയിരുന്നാലും ജേക്കബ് സാർ ഒരു മാതൃകയാണെന്ന് മാത്രമല്ല അഭിമാനം കൂടിയാണെന്ന്  അധ്യക്ഷ പ്രസംഗത്തിൽ  അസോസിയേഷൻ പ്രെസിഡെന്റ് ജെസ്സി ജെയിംസ് പറഞ്ഞു.  സ്പോർട്സ് ജീവിത ത്തിൽ ഉണ്ടെങ്കിൽ വർത്തമാന ലോകം നേരിടുന്ന വെല്ലുവിളികളായ മദ്യം മയക്കുമരുന്നു എന്നിവയിൽ നിന്ന് പുതു തലമുറ മാറി നിൽക്കുമെന്ന് ഓർമിപ്പിച്  84 വയസിലും സ്പോർട്സ് കൈവിടാതെ അന്തരാഷ്ട്ര മല്സരത്തില് എത്തിയ എം ജെ ജേക്കബ് സാറിനെ  നമ്മൾ മാതൃകയാക്കണമെന്നു  കൈരളിടിവിയുടെ ഡയറക്ടർ ജോസ് കാടാപുറം ആമുഖ പ്രസംഗത്തിൽ പറഞ്ഞു .. കേരള സെന്റർ  പ്രെസിഡെന്റ് അലക്‌സ് എസ്തപ്പാൻ , സെക്രട്ടറി രാജു തോമസ് ,കോശിഉമ്മൻ  ,തോമസ് പെരിങ്ങാമലയിൽ ,ജോയ് എബ്രഹാം ,ജോസ് ചെരു പുറം  , ജിമ്മി  കോളങ്ങായിൽ, എഴുത്തുകാരൻ പി ടി പൗലോസ് ,പ്രൊഫ: തെരേസ ,പൗലോസ് കുമ്പളംതടത്തിൽ എന്നിവർ ആശംസകൾ  അർപ്പിച്ചു സംസാരിച്ചു ..തന്നെ അംഗീകരിക്കാനും താൻ പൊതുരംഗത്തു ഉണ്ടായിരുന്നപ്പോൾ  ചെയിത  നല്ല കാര്യങ്ങൾ വർഷങ്ങൾ ശേഷം ഓർത്തിരിക്കുന്ന പ്രിയ നാട്ടുകാരുടെ സ്നേഹവായ്‌പിൽ നന്ദി പറഞ്ഞതിനൊപ്പം 99 രാജ്യങ്ങളിൽ നിന്ന് എത്തിയ കായിക താരങ്ങൾക്കൊപ്പം ഇഡ്യക് വേണ്ടി 80 മീറ്റർ ഹർഡിലസിലും ലോങ്ങ് ജമ്പിലും ഫൈനൽ റൗണ്ടിൽ എത്തിയപ്പോൾ ഫ്ലോറിഡയിലെ ഇൻഡോർ സ്റ്റേഡിയം പല രാജ്യക്കാർക്കും പുതിയ അനുഭവമെന്നു ജേക്കബ് സർ പറഞ്ഞു  ..കഴിഞ ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മത്സരം ഫിന്ലാന്ഡില് ആയിരുന്നു അന്ന് 3 ബ്രോൺസ് മെഡലുകൾ നേടിയിരുന്നു ..ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ തുടർച്ചയായി ഹർഡില് സിലും ലോങ്ങ് ജമ്പിലും സ്വർണം നേടിയിരുന്നു ..ജേക്കബ് സാറിന്റെ പ്രശസ്തമായ വരികൾ നമ്മുക്ക് എടുത്തു  പറയേണ്ടതുണ്ട്  "YOUR LIFE RACE IS NOT OVER UNTIL YOU DECIDE IT IS " എമ്പത്തിനാലാം വയസിലും കായിക ജീവിതം നൽകുന്ന ആല്മ വിശ്വാസം ചില്ലറയല്ലഎന്നും അടുത്ത തവണ ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മത്സരം നടക്കുന്ന സൗത്ത് കൊറിയയിൽ താൻ പങ്കെടുത്ത മെഡൽ നേടുമെന്നും   തന്റെ മറുപടി പ്രസംഗ ത്തിൽ  എം ജെ ജേക്കബ്  സൂചിപ്പിച്ചു ..   അമേരിക്കയിലെ പ്രിയപെട്ട സ്വന്തം നാട്ടുകാർ നൽകിയ സ്നേഹാദരവിന്‌ നന്ദി പറഞ്ഞു .. സ്നേഹ വിരുന്നോടെ സ്വീകരണ പരിപാടി സമാപിച്ചു ..

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.