ടാമ്പാ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ വനിതാ വിഭാഗമായ ഷീ മാറ്റിന്‍റെ (ടവല ങഅഠ) ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.
മാര്‍ച്ച് എട്ടിന് ശനിയാഴ്ച ടാമ്പായിലെ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് 'അലോഹാ' എന്ന് നാമകരണം ചെയ്ത ആഘോഷങ്ങള്‍ ഹവായൈന്‍ ശൈലിയില്‍ അരങ്ങേറിയത്.
പരമ്പരാഗതമായ വര്‍ണ്ണശബളമായ ഹവായൈന്‍ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ വനിതകള്‍ ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നു. സ്വാദിഷ്ടമായ ഹവായൈന്‍ രുചിവിഭവങ്ങള്‍ പരിപാടികള്‍ക്ക് ഇരട്ടിമധുരം നല്കി.
ടഹിഷ്യന്‍ പ്രൊഫഷണല്‍ നര്‍ത്തകി ഏരിയല്‍, സ്റ്റേജിലും സദസ്യരോടൊപ്പവും നടത്തിയ നൃത്തപരിപാടി പങ്കെടുത്തവര്‍ക്ക് ഹരമായി.
ബിജി ജിനോയുടെ 'അലോഹ' എന്ന ആശയത്തില്‍ നിന്നുമുള്ള പ്രചോദനം ഉള്‍ക്കൊണ്ട് നടത്തിയ ഈ പരിപാടിക്ക് മീന കുരുവിള, ജെംസിന്‍ ജോര്‍ജ്, ആശ മേനോന്‍, ലാലി ചാക്കോ, ശ്രീധ സാജ്, രശ്മി മേനോന്‍, മറിയ തോമസ്, റോസമ്മ മാത്തുക്കുട്ടി, സുനിതാ ഫ്ളവര്‍ഹില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സിസ, അനു എന്നിവര്‍ ഗെയിം കോ-ഓര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും പരിപാടിക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കിയവര്‍ക്കും വിമന്‍സ് ഫോറം ചെയര്‍ ഷീരാ ഭഗവത്തുള്ള നന്ദി അറിയിച്ചു.
അന്താരാഷ്ട്ര വനിതാദിന ആഘോഷം ഒരു വന്‍ വിജയമാക്കിത്തീര്‍ത്ത വിമന്‍സ് ഫോറം ഭാരവാഹികളെ പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കല്‍, സെക്രട്ടറി അനഘ ഹാരിഷ്, ട്രഷറര്‍ ബാബു പോള്‍ തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു.