ഡാളസ് : മാർത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ്
മെയ് 3 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രശസ്തമായ ലോർഡ്‌സ് ഇൻഡോർ സ്‌പോർട്‌സ് പ്ലാനോയിൽ നടക്കുന്നു. മാർത്തോമൈറ്റ്‌സ് പ്രീമിയർ ലീഗ് 2025 ക്രിക്കറ്റ് ടൂർണമെന്റ് മാർത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ ഈ ടൂർണമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ആവേശകരമായ ക്രിക്കറ്റ് മത്സരങ്ങൾ, രസകരമായ കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ, , സ്ത്രീകൾക്കുള്ള ഒരു പ്രത്യേക ഇൻഡോർ ബാറ്റിംഗ് കേജ് ചലഞ്ച് എന്നിവയും അന്നേ ദിവസം ക്രമീകരിച്ചിട്ടുണ്ട്. ഈ അവിസ്മരണീയ പരിപാടിയുടെ ഭാഗമാകാൻ ഡാളസ് ഫോർട്ട് വർത്ത് മേഖലയിലെ എല്ലാവരെയും ഹാർദ്ദമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.