ഡിട്രോയിറ്റ്: മിഷിഗൺ സംസ്ഥാനത്തെ മലയാളികളുടെ സമഗ്ര കൂട്ടായ്മയായ മിഷിഗൺ മലയാളി അസ്സോസിയേഷൻ്റെ 2025-26 കാലഘട്ടത്തിലെ ഭരണസമിതിയെ മാത്യൂ ഉമ്മൻ നയിക്കും. 2010 മുതൽ മിഷിഗണിൽ പ്രവർത്തിക്കുന്ന മിഷിഗൺ മലയാളി അസ്സോസിയേഷൻ, ഒട്ടേറെ പുതു മുഖങ്ങളെ ഉൾപ്പെടുത്തിയാണ് ഈ ഭരണസമിതി തിരഞ്ഞെടുത്തത്. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട മാത്യൂ ഉമ്മൻ നാട്ടിൽ ചെങ്ങന്നൂരാണ് സ്വദേശം. സെക്രട്ടറിയായി വിനോദ് തോമസ് കാപ്പിലാണ് തിരഞ്ഞെടുക്കപ്പെട്ടത. നാട്ടിൽ കായംകുളമാണ് സ്വദേശം.
ട്രഷാററായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കൊണ്ടൂരിൻ്റെ സ്വദേശം കോട്ടയമാണ്.
വൈസ് പ്രസിഡൻ്റായി തോമസ് ജോർജ് (ചാച്ചി റാന്നി) ആണ് തിരഞ്ഞെടുക്കപ്പെട്ടത്. റാന്നിയാണ് സ്വദേശം. ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജെയിസ് കണ്ണച്ചാൻപറമ്പിൽ കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. ജോയിൻ്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത് സുനിൽ മല്ലപ്പള്ളിയാണ്. സ്പോർട്സ് കമ്മറ്റി ചെയർമാനായി മിഷിഗണിലെ പ്രമുഖ ക്രിക്കറ്റ് ലീഗ് അംഗമായ ബിജോയിസ് കാവണാനാണ്. കമ്മറ്റി അംഗങ്ങളായി അഡ്വ: അനിൽ തോമസ്, ജ്യോമി ജോർജ്, ഷീബ ബെൻസി, ബേസിൽ കുര്യൻ. എന്നിവരാണ്.
Mathew Oommen- President
Vinod Thomas Kappil -Secretary
Vinod Kondoor -Treasurer
Thomas George (Chachi Ranni) Vice president
Jais Mathews Kannachanparambil Joint Secretary
Sunil Mallappally -Joint Treasurer
Bejoice Kavanan -Sports coordinator
Geomy George Committee Member
Basil Kurian committee Member