കൊച്ചി : എംബിബിഎസ് വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി അമ്പിളിയാണ് ജീവനൊടുക്കിയത്. 21 വയസായിരുന്നു. കാസർഗോഡ് ഹോസ്ദുർഗ് സ്വദേശിനായാണ് അമ്പിളി.
കഴിഞ്ഞ ദിവസം രാത്രി 11.45 ആയിരുന്നു സംഭവം. സഹപാഠികളാണ് യുവതി മുറിയിലെ ഫാനില്‍ തൂങ്ങിയ കാര്യം പൊലീസിനെ അറിയിക്കുന്നത്. മൂന്നാം നിലയിലെ മുറിയിലാണ് സംഭവമുണ്ടായത്.
വിദ്യാർഥിനി മെഡിക്കല്‍ കോളജില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്നതായി അധികൃതർ പറഞ്ഞു. ഇതിന് മുൻപ് രണ്ടുതവണ ഇവർ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഒരു തവണ വീട്ടിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെയും മറ്റൊരിക്കല്‍ വീട്ടിലുമായിരുന്നു ഇവരുടെ ആത്മഹത്യാ ശ്രമങ്ങള്‍.മൂന്നുവർഷമായി മെഡിക്കല്‍ കോളേജിലെ സൈക്യാട്രിക് വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അമ്പിളി. യുവതിയെ ഡോക്ടറെ കാണിച്ച ശേഷം പിതാവ് ഹോസ്റ്റലിലാക്കി മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കടുംകൈ ചെയ്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.