PRAVASI

മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിനെ സന്ദര്‍ശിച്ചു

Blog Image

കോട്ടയം: കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിനെ മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് സന്ദര്‍ശിച്ചു. കല്ലിശ്ശേരി ക്നാനായ ബിഷപ്സ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രയത്ന ഡയറക്ടറും സീനിയര്‍ ഓക്യൂപേഷണല്‍ തെറാപ്പിസ്റ്റുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയും സന്നിഹിതനായിരുന്നു. ഗ്ലോബല്‍ കുന്നശ്ശേരി ഫോറത്തിന്‍റെ രക്ഷാധികാരിയാണ് ബിഷപ് അപ്രേം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കുന്നശ്ശേരി കുടുംബചരിത്രം (ഗ്ലോബല്‍ കുന്നശ്ശേരി) മനസ്സിലാക്കുവാനും യുവതലമുറയ്ക്ക് കുടുംബത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പരസ്പരം ബന്ധം നിലനിര്‍ത്താനും എങ്ങനെ സഹായിക്കാമെന്ന് ചര്‍ച്ച ചെയ്തു.
കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ കെസിവൈഎല്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ പലരും ഇന്ന് കേരളത്തിലും വിദേശരാജ്യങ്ങളിലും പൊതുരംഗത്ത് ഉയര്‍ന്ന പദവികളിലെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അപ്രേം പിതാവ് പറഞ്ഞു.
1995-1996 കാലഘട്ടത്തില്‍ കെസിവൈഎല്‍ നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡണ്ടായിരുന്ന റോബിന്‍ ഇലക്കാട്ട് ഇന്ന് മിസ്സൂറി സിറ്റിയുടെ മേയറായി സേവനം ചെയ്യുന്നത് ഒരു ചെറിയ ഉദാഹരണം മാത്രമാണ്. കെസിവൈഎല്‍ സംഘടന യുവജനങ്ങളുടെ നേതൃത്വ പരിശീലനരംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. കൂടുതല്‍ ഉയര്‍ന്ന പദവികളിലെത്താന്‍ മേയര്‍ റോബിന്‍ ഇലക്കാട്ടിന് കഴിയട്ടെയെന്ന് അപ്രേം പിതാവ് ആശംസിച്ചു. ഈ വര്‍ഷം മെയ് മാസത്തില്‍ അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍പ്പേരെ നേരിട്ടു കാണുവാന്‍ സാധിക്കുമെന്നതില്‍ സന്തോഷമുണ്ടെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.
ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി തന്‍റെ ഗവേഷണത്തിന്‍റെ ഭാഗമായി കുട്ടികളില്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ടൂള്‍ (ചോദ്യാവലി) കണ്ടുപിടിച്ചിട്ടുണ്ട്. അംഗന്‍വാടിയിലുള്ള ആള്‍ക്കാര്‍ക്കു പോലും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ കൂടുതലായി എങ്ങനെ വികസിപ്പിച്ചെടുക്കാമെന്നും എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.