മധുര: മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം.മണിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനിടെയാണ് എം.എം.മണിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്ന എം.എം.മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന സിപിഎം നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സിപിഎം സംസ്ഥാന സമിതി അംഗമാണ് എം.എം.മണി.