2009 മുതൽ 2014 വരെയുള്ള യു പി എ ഗവണ്മെന്റിന്റെ രണ്ടാം ടേമിൽ കോൺഗ്രസിലെ കുറച്ചു മന്ത്രിമാരും ഘടകകക്ഷി മന്ത്രിമാരും വാശിച്ചു അഴിമതിയിൽ അഴിഞ്ഞാടിയപ്പോൾ തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രധാനമന്ത്രി സ്‌ഥാനാർഥി ആയി ഉയർത്തിക്കാട്ടിയത് എൽ കെ അദ്വാനിക്കു പകരം നരേന്ദ്രമോദിയെ ആയിരുന്നു.
2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി ആ കാലയളവിൽ പല പ്രാവശ്യം അമേരിക്ക സന്ദർശിക്കാൻ ശ്രെമിച്ചെങ്കിലും ഗുജറാത്ത് കലാപം മുൻനിർത്തി വിസ നിഷേധിക്കുകയാണ് ഉണ്ടായത്.
. 2009 മുതൽ 2014 വരെയുള്ള യു പി എ ഗവണ്മെന്റിന്റെ രണ്ടാം ടേമിൽ കോൺഗ്രസിലെ കുറച്ചു മന്ത്രിമാരും ഘടകകക്ഷി മന്ത്രിമാരും വാശിച്ചു അഴിമതിയിൽ അഴിഞ്ഞാടിയപ്പോൾ തുടർന്ന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രധാനമന്ത്രി സ്‌ഥാനാർഥി ആയി ഉയർത്തിക്കാട്ടിയത് എൽ കെ അദ്വാനിക്കു പകരം നരേന്ദ്രമോദിയെ ആയിരുന്നു.
. ബി ജെ പി നേതൃത്വം എടുത്ത ആ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പു ഫലം. ആം ആദ്മീ പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ എതിരെ മത്സരിച്ചിട്ടു പോലും വാരാണസിയിൽ ഏതാണ്ട് ലക്ഷക്കണക്കിന് ഭൂരിപക്ഷത്തിൽ ജയിച്ച നരേന്ദ്രമോദി 282 ബി ജെ പി എം പി മാരോടൊപ്പം പാർലമെന്റിൽ കേവല ഭൂരിപക്ഷം നേടി.
. സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റ മോദി ആദ്യം ചെയ്തത് അമേരിക്ക ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ സന്ദർശിച്ചു രാഷ്ട്ര നേതാക്കളുമായി സുഹൃദ് ബന്ധം സ്‌ഥാപിക്കുക എന്നതായിരുന്നു.
. അദ്ദേഹത്തിന്റെ ഈ അതിരുകടന്ന വിദേശ രാജ്യങ്ങളിലെ സന്ദർശനം എതിരാളികൾ പരിഹസിച്ചെങ്കിലും ഇന്ത്യയിലെ വ്യാപാര രംഗത്തും വിദേശ കയറ്റുമതിയിലും സാമ്പത്തിക കുതിപ്പിനും ഈ യാത്രകൾ ഗുണം ചെയ്തു.
. അഴിമതിയില്ലാതെ ശാസ്ത്ര സാങ്കേതിക മേഖലയിലും ഐ ടി രംഗത്തും വൻ കുതിപ്പുകൾ നടത്തി മുന്നേറിയ മോദി തികഞ്ഞ ആത്മവിശ്വാസവുമായി ആണ് 2019 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പുൽവാമയും ബാലക്കോട്ടും പോലുള്ള ആക്രമണങ്ങൾ മോദിക്കു അനുകൂലമായപ്പോൾ വൻ മോദി തരംഗം ആഞ്ഞു വീശിയ ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ നിഷ്പ്രഭരാക്കി 303 ബി ജെ പി സ്‌ഥാനാർത്ഥികളെ വിജയിപ്പിച്ചാണ് രണ്ടാം മോദി സർക്കാർ അധികാരം ഏറ്റത്.
. തുടർന്ന് സംസ്‌ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകളിലും മോദി തരംഗം ആഞ്ഞുവീശി ഇന്ത്യയിലെ ഭൂരിപക്ഷം സംസ്‌ഥാനങ്ങളിലും ബി ജെ പി ഗവണ്മെന്റ് ഉണ്ടാകുന്ന കാഴ്ചയാണ് കണ്ടത്. അതോടെ നരേന്ദ്രമോദി പാർട്ടിയിലും ഗവണ്മെന്റിലും അതിശക്തൻ ആയി മാറി.
. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ മറ്റൊരു രാഷ്ട്ര തലവനും നൽകാത്ത സ്വീകരണം ആണ് മോദി സന്ദർശിക്കുമ്പോൾ നൽകിയിരുന്നത്.
. 2024 ലെ തെരഞ്ഞെടുപ്പു കാഹളം മുഴങ്ങിയപ്പോൾ മുതൽ നരേന്ദ്രമോദി ആഹ്വാനം ചെയ്തത് 400 സ്വീറ്റ് നൽകി ബി ജെ പി യെ അധികാരത്തിൽ ഏറ്റണമെന്നാണ്.
. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപ് വന്ന എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചതും ബി ജെ പി മുന്നണിക്ക് 400 എന്നാണ്.
. 400 സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് പറഞ്ഞതാണോ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങിൽ മുഖ്യ കാർമികനായതാണോ അതോ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയുമായുള്ള അഭിപ്രായ വ്യത്യാസമാണോ മോദിക്കു ഈ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാതെ ഗവണ്മെന്റ് ഉണ്ടാക്കുവാൻ ഘടകകക്ഷികളെ ആശ്രയിക്കേണ്ടി വന്നത് എന്നറിയണമെങ്കിൽ കുറച്ചു കാലം കൂടി കഴിയണം.
. 2019 ലെ തെരഞ്ഞെടുപ്പിൽ അഞ്ചുലക്ഷത്തിനടുത്തു ഭൂരിപക്ഷത്തിൽ വാരാണസിയിൽ ജയിച്ചു താരമായ മോദി ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അജയ്റായിയോട് കേവലം ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ മാത്രം ജയിച്ചെന്നു മാത്രമല്ല വോട്ടെണ്ണലിന്റെ തുടക്കത്തിൽ പിന്നിൽ പോയത് ഇന്ത്യയെന്നല്ല ലോക രാജ്യങ്ങളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
. 2029 ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപ് ഏതാനും മാസങ്ങൾ മാത്രം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാർ ആയ ചന്ദ്രശേഖരെയും ഗുജ്‌റാലിനെയും ദേവഗൗഡയെയും പോലെ പതിനാറു സീറ്റുള്ള ചന്ദ്രബാബു നായിഡുവും 12 സീറ്റുള്ള നിതീഷ് കുമാറും പ്രധാനമന്ത്രിമാർ ആകുന്നത് കാണേണ്ട ഗതികേട് ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടാകുമോയെന്നു കാത്തിരുന്നു കാണാം
സുനിൽ വല്ലാത്തറ ഫ്‌ളോറിഡ