PRAVASI

നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയം; വിവിധ രാജ്യങ്ങളിൽ ജയിൽ മോചിതരായത് 10,000ത്തോളം ഇന്ത്യക്കാർ

Blog Image

നരേന്ദ്രമോദി സർക്കാരിന്റെ സജീവവും സുസ്ഥിരവുമായ നയതന്ത്ര ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ ദശകത്തിൽ വിവിധ രാജ്യങ്ങളിൽ ജയിൽ മോചിതരായത് 10000ത്തോളം ഇന്ത്യക്കാർ.യുഎഇ 500 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകിയതാണ് ഏറ്റവും പുതിയ ഉദാഹരണം. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്.
അധികാരത്തിലെത്തിയ 2014 മുതൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നുണ്ട്.നയതന്ത്ര ചർച്ചകളിലൂടെയും ഉന്നതതല ഇടപെടലുകളിലൂടെയും വിദേശത്ത് തടവിലാക്കപ്പെട്ട ഏകദേശം 10,000 ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് മോദി സർക്കാർ ഉറപ്പാക്കി.

പ്രധാനമന്ത്രി മോദി ആഗോള നേതാക്കളുമായുണ്ടാക്കിയെടുത്ത വ്യക്തിപരമായ ബന്ധം മൂലമാണ് മോചനങ്ങളിൽ പലതും സാധ്യമായത്. വിജയകരമായ ഈ ഇടപെടലുകൾ ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര ശക്തിയെയും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള മോദി സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയുമാണ് കാണിക്കുന്നത്.
വിദേശ രാജ്യങ്ങളും മോചിപ്പിക്കപ്പെട്ട ഇന്ത്യൻ തടവുകാരുടെ എണ്ണവും

1. യുഎഇ 2,783 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി

2025: റമദാന് മുന്നോടിയായി 500-ലധികം ഇന്ത്യൻ തടവുകാർക്കാണ് മാപ്പ് നൽകിയത്
2024: ഈദ് ഉൽ ഫിത്തറിനും യുഎഇ ദേശീയ ദിനത്തിനും മുന്നോടിയായി 944 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.
2023: 700-ലധികം ഇന്ത്യൻ തടവുകാർക്ക് യുഎഇ അധികൃതർ മാപ്പ് നൽകി.
2022: ആകെ 639 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി.

2. സൗദിഅറേബ്യ

2019ലെ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശന വേളയിൽ 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. നരേന്ദ്ര മോദി സർക്കാരിന്റെ സുപ്രധാനമായ ഒരു നയതന്ത്ര വിജയമായി ഇതിന് കണക്കാക്കുന്നു.

3. ഖത്തർ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

2023ൽ ഇന്ത്യൻ നാവികസേനയിലെ എട്ട് വെറ്ററമാരെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യൻ സർക്കാരിന്റെ നയതന്ത്ര ഇടപെടൽ അവരുടെ ശിക്ഷാ ഇളവിലേക്കും തുടർന്ന് അവരിൽ ഭൂരിഭാഗം പേരുടെ മോചനത്തിലേക്കും നയിച്ചു.

4. ഇറാൻ വിട്ടയച്ച ഇന്ത്യൻ തടവുകാർ

2024ൽ ആകെ 77 ഇന്ത്യൻ പൗരന്മാരെ ഇറാൻ വിട്ടയച്ചു.
2023ൽ 12 മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ ആകെ 43 ഇന്ത്യക്കാരെയും വിട്ടയച്ചു

5. ബഹ്‌റൈൻ 250 ഇന്ത്യൻ തടവുകാർക്ക് മാപ്പ് നൽകി 

2019ൽ പ്രധാനമന്ത്രി മോദിയുടെ ബഹ്റൈൻ സന്ദർശന വേളയിൽ ജയിലിൽ കഴിഞ്ഞിരുന്ന 250 ഇന്ത്യക്കാരെ ബഹ്‌റൈൻ സർക്കാർ മോചിപ്പിച്ചു.
6. കുവൈറ്റ്

 2017ൽ നയതന്ത്ര ചർച്ചകളെത്തുടർന്ന് കുവൈറ്റ് അമീർ 22 ഇന്ത്യക്കാരെ മോചിപ്പിക്കുകയും 97 പേരുടെ ശിക്ഷ കുറയ്ക്കുകയും ചെയ്തു.
7. ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മോചനം

 ഇരു സർക്കാരുകളും തമ്മിലുള്ള ചർച്ചകളെത്തുടർന്ന് 2014 മുതൽ ആകെ 3697 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിച്ചത്
പാകിസ്ഥാനിലെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മോചനം

2014 മുതലുള്ള നിരന്തരമായ നയതന്ത്ര ശ്രമങ്ങൾ 2,639 മത്സ്യത്തൊഴിലാളികളെയും 71 സിവിലിയൻ തടവുകാരെയും മോചിപ്പിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.