ന്യൂ യോർക്ക് : ന്യൂയോർക്കിലെ പ്രശസ്ത മലയാളി സംഘടനടയായ "യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷൻ്റെ" പുതിയ പ്രസിഡന്റായി ബ്ലിസ് പോൾ തെരഞ്ഞെടുക്കപ്പെട്ടു. ജോർജ് ജോസഫ് (ബിനോയ്) - സെക്രട്ടറി, സുരേഷ് നായർ - ട്രഷറർ, സുരേഷ് ബാബു - വൈസ് പ്രസിഡൻറ്, ആശിഷ് ജോസഫ് - ജോ. സെക്രട്ടറി, എബ്രഹാം എബ്രഹാം (സന്തോഷ്) - ജോ. ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ. കമ്മിറ്റി അംഗങ്ങളായി ബിനോയ് തോമസ്, റോണിഷ് മൈക്കിൾ, ജോസൻ ജോസഫ്, ബിജു പയറ്റുതറ, തോമസ് സാമുവേൽ, ഫിലിപ്പ് സാമുവേൽ, മെൽവിൻ മാത്യു, തോമസ് ജോസഫ്, ബിജു ആൻ്റണി എന്നിവരെയും തെരഞ്ഞെടുത്തു.
സംഘടനയുടെ പുതിയ ട്രസ്റ്റി ബോർഡ് ചെയർമായി ഷിനു ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. തോമസ് മാത്യു, ജോഫ്രിൻ ജോസ് , നിഷാദ് പയറ്റുതറ, ജിജു തോമസ് എന്നിവരാണ് ട്രസ്റ്റി ബോർഡ് അംഗങ്ങൾ. മാർച്ച് ഒന്നാം തീയതി ശനിയാഴ്ച യോങ്കേഴ്‌സ് പബ്ലിക് ലൈബ്രററി ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.പ്രസിഡൻറായി തെരെഞ്ഞെടുക്കപ്പെട്ട ബ്ലിസ് പോൾ ഫോമാ എംപയർ റീജിയൻ കമ്മിറ്റി അംഗവും യോങ്കേഴ്സിലെ സാമൂഹിക - സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവരുന്നു.
സെക്രട്ടറി ജോർജ് ജോസഫ്, സംഘടനയുടെ മുൻ കമ്മിറ്റി അംഗമാണ്. സാമൂഹിക- ജീവകാരുണ്യ മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നു.ട്രഷറർ ആയി തെരെഞ്ഞെടുക്കപ്പെ സുരേഷ് നായർ സംഘടനയുടെ മുൻ പ്രസിഡന്റും ഫോമയുടെ നിലവിലെ നാഷണൽ കമ്മിറ്റി അംഗവുമാണ്. കൂടാതെ സാമൂഹിക - സാംസ്‌കാരിക രംഗത്തും സജീവമാണ്.ട്രസ്റ്റി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഷിനു ജോസഫ്, നിലവിൽ ഫോമയുടെ അഡ്വൈസറി ബോർഡ് ചെയർമാനാണ്. യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷൻ്റെ മുൻ പ്രസിഡൻറ്, ഫോമയുടെ മുൻ ട്രഷറർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങി വിവിധ തലങ്ങളിൽ ഷിനു ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിട്ടുണ്ട്
പുതിയ ഭാരവാഹികളെ ഫോമ പ്രസിഡൻറ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ് സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും , ആശംസകൾ അറിയിക്കുകയും ചെയ്തു.ബ്ലിസ് പോളിൻറെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്കു സംഘടനയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുവാൻ സാധിക്കട്ടെയെന്നു സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ് പ്രദീപ് നായർ ആശംസിച്ചു.
കംപ്ലെയ്ൻസ് കൗൺസിൽ വൈസ് ചെയർമാൻ ഷോബി ഐസക്, ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ജോഫ്രിൻ ജോസ്, ആർ.വി. പി പി.ടി തോമസ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.