PRAVASI

പത്തനംതിട്ടയില്‍ അവിവാഹിതയായ 21കാരി പ്രസവിച്ച പെണ്‍കുഞ്ഞിനെ കൊന്നത് വായപൊത്തിപിടിച്ച് ശ്വാസംമുട്ടിച്ച്

Blog Image

പത്തനംതിട്ടയില്‍ അവിവാഹിതയായ 21കാരി പ്രസവിച്ച പെണ്‍കുഞ്ഞിനെ കൊന്നത് വായപൊത്തിപിടിച്ച് ശ്വാസംമുട്ടിച്ച്. ഇന്നലെ പുലര്‍ച്ചെ നാലു മണിയോടെയാണ് വീട്ടിലെ മുറിയില്‍ വച്ച് പ്രസവം നടന്നത്. പൊക്കിള്‍ കൊടി തനിയെ തന്നെ മുറിഞ്ഞു. കുട്ടി കരഞ്ഞതോടെയാണ് വായപൊത്തിപ്പിടിച്ച് ശുചിമുറിയിലേക്ക് എത്തിച്ചത്. ഇതിനിടെ ശ്വാസംമുട്ടി കുഞ്ഞ് മരിച്ചു. ഇതോടെ ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീട്ടിലെ പറമ്പിലേക്ക് എറിഞ്ഞതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

കാമുകനാണ് ഗര്‍ഭിണിയാക്കിയത്. ഇക്കാര്യം വീട്ടുകാരോട് മറച്ചുവച്ചു. പ്രസവം നടന്നതും വീട്ടുകാര്‍ അറിഞ്ഞില്ല. എന്നാല്‍ പോലീസ് ഈ മൊഴികള്‍ പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. രണ്ടുദിവസം മുന്‍പ് പ്രസവം നടന്നിട്ടുണ്ട് എന്നാണ് പരിശോധനയില്‍ മനസിലായത് എന്നാണ് പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അറിയിച്ചിരിക്കുന്നത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തസയിലാണ്. ആരോഗ്യനില വീണ്ടെടുത്ത ശേഷം വിശദമായി മൊഴിയെടുക്കും.

രക്തസ്രാവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സ തേടിയതോടെയാണ് പ്രസവം നടന്ന് വിവരം പുറത്ത് അറിഞ്ഞത്. ആദ്യം കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ അവിടെ നിിന്നും ചെങ്ങന്നൂരിലെ ഉഷാ ഹോസ്പിറ്റലില്‍ എത്തിച്ചു. പ്രസവം നടന്നതായി ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടതോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്. ആദ്യം പെണ്‍കുട്ടി ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് കുട്ടിയെ ഉപേക്ഷിച്ച സ്ഥലം അടക്കം നഴ്‌സിനോട് പറയുകയായിരുന്നു.

ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതില്‍ മരണ കാരണം വ്യക്തമാകും. ഇതിനായി കാത്തിരിക്കുകയാണ് പോലീസ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.