ഫ്ളോറിഡ: ജൂലൈ 7 മുതല്‍ 10 വരെ ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാനാ കണ്‍വന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍പേഴ്സണായി പ്രശസ്ത ഹാസ്യസാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.
ഫൊക്കാനാ വൈസ് പ്രസിഡണ്ട് തോമസ് തോമസും എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങരയുമാണ് കോ-ഓര്‍ഡിനേറ്റേഴ്സ്.
1994-ല്‍ കാനഡാ ടൊറാന്‍ഡോ കണ്‍വന്‍ഷനില്‍ അരങ്ങേറിയ പ്രഥമ ഫൊക്കാനാ ചിരിയരങ്ങ് മുതല്‍ 2006-ലെ ഫ്ളോറിഡാ കണ്വന്ഷന് വരെ തുടര്‍ച്ചയായി ചിരിയരങ്ങിന്റെ സാരഥ്യം വഹിച്ചിരുന്നത് രാജു മൈലപ്രയാണ്. നിരവധി സാഹിത്യ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള മൈലപ്ര, തന്റെ ഹാസ്യലേഖനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്.
ഫൊക്കാനാ കണ്‍വന്‍ഷനുകളില്‍ അനേകം ആളുകളെ ആകര്‍ഷിക്കുന്ന ചിരിയരങ്ങ് വേദിയിലേക്ക് ഒരു ഇടവേളയ്ക്കുശേഷം എത്തുന്ന രാജു മൈലപ്രയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാനാ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് പ്രസ്താവിച്ചു. ചിരിയരങ്ങില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക: ജെയ്ബു മാത്യു കുളങ്ങര 312 718 6337 , തോമസ് തോമസ് 917 499 8080,രാജു മൈലപ്ര 201 657 0090.


