ന്യൂയോർക്ക് ക്നാനായ കാത്തലിക് ഫൊറോനയുടെ ആഭിമുഖ്യത്തിൽ CCD അധ്യാപകർക്കായി ഏകദിന സെമിനാർ ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 2025 ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി സംഘടിപ്പിച്ചു.
ബഹുമാനപ്പെട്ട ജോർജ് ദാനവേലി അച്ചൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. St Stephen's Knanaya Catholic Forane Church NY, St. Mary's Knanaya Catholic Church Rockland, Christ The King Knanaya Catholic Church NJ എന്നീ ദേവാലയങ്ങളിൽ നിന്ന് CCD അധ്യാപകർ സെമിനാറിൽ പങ്കെടുത്തു.
ഫാദർ ബിപി തറയിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാദർ മാത്യു മേലേടം, ഫാദർ ലിജോ കൊച്ചുപറമ്പിൽ, ആശ മൂലേപറമ്പിൽ, ലിസി വട്ടക്കളം, ജൂബി കിഴക്കേപ്പുറം, ബിജു കിഴക്കേപ്പുറം എന്നിവർ സെമിനാറിന് നേതൃത്വം നൽകി