ജമ്മുകശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ആക്രമണം നടന്നത്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ രണ്ടുപേര്‍ കാശ്മീരില്‍ നിന്നുളള തദ്ദേശിയരാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പാകിസ്ഥാനില്‍ പോയി പരിശീലനം നേടിയവരാണ്. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയാണ് ആക്രമണം നടത്തിയതായാണ് കരുതുന്നത്.
ലഷ്‌കറും പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയും ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് വിവരം. ജമ്മുകശ്മീരിന്റെ വിവിധ മേഖലകളില്‍ സൈന്യവും പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. വ്യോമ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ആക്രണത്തിന് പിന്നില്‍ പാകിസ്ഥാന്‍ സാന്നിധ്യം മനസിലാക്കിയതോടെ ശക്തമായ തിരിച്ചടിക്ക് െൈസെന്യം തയാറെടുക്കുകയാണെന്നാണ് വിവരം. സൗദിയില്‍ നിന്നും എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ ഉന്നതല യോഗം ചേര്‍ന്നിരുന്നു. സിഥിതഗതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി ശക്തമായ തിരിച്ചടിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്ന് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് അതേ രീതിയില്‍ തന്നെ ഇന്ത്യയും മറുപടി നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്നും തിരിച്ചടി ഭയന്ന് പാകിസ്ഥാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.