ഫിലാഡല്‍ഫിയ: അമ്മമാരെ ആദരിക്കാന്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പി ക്കുന്ന മാതൃദിനാഘോഷവും 2025-ലെ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടനവും
മെയ് 10 ശനിയാഴ്ച 4:30 മുതല്‍ 8:30 വരെയുള്ള സമയത്ത് നോത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ സെന്‍റ് ലൂക്ക് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയയിലെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ നേതാക്കളും വനിത പ്രതിനിധകളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്‍റ് സജിമോന്‍ ആന്‍റണി മുഖ്യാതിഥിയായിരിക്കും.
വൈദീക ശുശ്രൂഷയില്‍ അമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്ന ഫിലാഡല്‍ഫിയായിലെ മലയാളികളുടെ ആത്മീയാചാര്യന്‍ റവ: ഫാദര്‍ എം.കെ കുര്യക്കോസിനെ പമ്പ ആദരിക്കും. പമ്പയുടെ രജതജൂബിലി ആഘോഷങ്ങളുടെ സവിസ്തര വിവരങ്ങളും പമ്പയുടെ നാള്‍വഴികള്‍ വാക്കുകളിലും വര്‍ണ്ണങ്ങളിലും ആലേഖനം ചെയ്ത ആല്‍ബത്തിന്‍റെ പ്രകാശനം പെന്‍സില്‍വേനിയ സ്റ്റേറ്റ് പ്രതിനിധി ജാരറ്റ് സോളമന്‍ നിര്‍വ്വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ പണിക്കര്‍ (പ്രസിഡന്‍റ്) 215-605-5109, ജോര്‍ജ്ജ് ഓലിക്കല്‍ (ജനറല്‍ സെക്രട്ടറി) 215-873-4365, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267-322-8527, അലക്സ് തോമസ് (കണ്‍വീനര്‍) 215-850-5268