PRAVASI

പൃഥിയുടെ പ്രതികാരം

Blog Image

മലയാള സിനിമ പ്രേമികളായ പുത്തൻ തലമുറയോട് ആരാണ് റോൾ മോഡൽ എന്നു ചോദിച്ചാൽ കിട്ടുന്ന ഉത്തരം ഒരു സംശയവും വേണ്ട അത് പൃഥിരാജ് സുകുമാരൻ എന്നായിരിക്കും 
.                          പ്രശസ്ത സിനിമ താരങ്ങൾ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും പുത്രനായ പൃഥിരാജ് ഓസ്ട്രേലിയയിലെ തന്റെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തിയ ശേഷം ആണ്‌ തന്റെ മേഖല സിനിമ ആണെന്നും അങ്ങനെ 2002 ൽ ഇരുപതാമത്തെ വയസ്സിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിന്റെ നന്ദനം സിനിമയിൽ നായകൻ ആയി അഭിനയയിക്കുന്നതും 
.                              നവ്യനായർ നായികയായ ഈ ചിത്രം ആവറേജ് വിജയം നേടിയെങ്കിലും 2003 ൽ കമൽ സംവിധാനം ചെയ്തു കുഞ്ചാക്കോ ബോബനോടും ജയസൂര്യയോടും ഒപ്പം തുല്യ നായക വേഷം ചെയ്ത സ്വപ്നകൂടിലെ അഭിനയം ആണ്‌ പൃഥിരാജിനെ ശ്രേദ്ധേയൻ ആക്കിയത്. പോണ്ടിച്ചേരിയുടെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്തു ചിത്രീകരിച്ച ഈ സിനിമയിൽ മറ്റു രണ്ടു നായകരെയും നിഷ്പ്രഭരക്കുന്ന അഭിനയമാണ് പൃഥി കാഴ്ചവച്ചത് 
.                           പിന്നീട് പഴയ മുഖങ്ങൾ കണ്ട് ഒരു മാറ്റം ആഗ്രഹിച്ചിരുന്ന മലയാള സിനിമ പ്രേമികളും സംവിധായകരും പൃഥിയുടെ പിന്നാലെ കൂടി. ലാൽജോസിന്റെ ക്ലാസ്മേറ്റ്സ്, സെല്ലുലോയ്ഡ്, എന്നു നിന്റെ മൊയ്‌ദീൻ, ഇന്ത്യൻ റുപ്പി, മുംബൈ പോലീസ് അങ്ങനെ കുറെ അധികം ഹിറ്റുകൾ തന്റെ ഏതാണ്ട് രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിൽ പൃഥി സമ്മാനിച്ചെങ്കിലും മമ്മൂട്ടിയെ പോലെയോ മോഹൻലാലിനെ പോലെയോ ഒരു സൂപ്പർസ്റ്റാർ പദവിയിൽ എത്താൻ പൃഥിക്ക് സാധിച്ചില്ല 
.                         അതിന് പ്രധാന കാരണം എൺപതുകളിലും തൊണ്ണൂറുകളിലുമായി മമ്മൂട്ടിയെയും മോഹൻലാലിനെയും ഉയരങ്ങളിൽ എത്തിച്ച പ്രതിഭധനൻമാർ ആയ സംവിധായകർ ആയ ഐ വി ശശി, ഭരതൻ, പദ്മരാജൻ, പി ജി വിശ്വംഭരൻ തുടങ്ങിയവരുടെ അഭാവം ആയിരുന്നു  മോഹൻലാലിനെ അമാനുഷൻ ആക്കിയ ആറാംതമ്പുരാന്റെയും സുരേഷ്ഗോപിയെ സൂപ്പർസ്റ്റാർ ആക്കിയ കമ്മീഷണർ, ഏകലവ്യൻ സിനിമകളുടെയും സംവിധായകൻ ഷാജികൈലാസ് രണ്ടു വർഷം മുൻപ് പൃഥിരാജിനെ നായകനാക്കി കടുവ എന്നൊരു ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കിയെങ്കിലും പൃഥിയുടെ കഷ്ടകാലം ആണോ അതോ ഷാജി കൈലാസിന്റെ പഴയ വീര്യം ചോർന്നതാണോ എന്നറിയില്ല കടുവ ബോക്സ്‌ഓഫീസ് പരാജയം ആയി 
.                            2019 ൽ പൃഥി തനിക്കു സംവിധായകന്റെ വേഷവും യോജിക്കുമെന്ന് തെളിയിച്ചു. മുരളിഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥി സംവിധാനം ചെയ്ത ലൂസിഫർ ബോക്സ്‌ഓഫീസ് ഹിറ്റും കടന്നു കോടികളുടെ ക്ലബ്ബിൽ എത്തി. ദേശീയ തലത്തിൽ ലൂസിഫർ ശ്രെദ്ധിക്കപ്പെട്ടപ്പോൾ തെലുങ്ക് സൂപ്പർസ്റ്റാർ ചിരംജീവി ഈ ചിത്രം തന്നെ നായകൻ ആക്കി തെലുങ്കിൽ എടുക്കണമെന്നു പൃഥിയോട് ആവശ്യപ്പെട്ടു. സ്റ്റൈൽ മന്നൻ രജനികാന്ത് പൃഥി ആവശ്യപ്പെട്ടാൽ തന്റെ ഡേറ്റ് എപ്പോൾ വേണമെങ്കിലും തരാം എന്നു പറഞ്ഞു 
.                        മലയാള സിനിമ താരങ്ങളുടെ സംഘടന അമ്മയിൽ പൃഥി ഔദ്യോഗിക സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ സംരക്ഷിക്കാൻ കൂട്ടായ ശ്രെമം നടന്നപ്പോൾ പൃഥിയുടെ കടുംപിടുത്തമാണ് ദിലീപിന്റെ അമ്മയിൽ നിന്നുള്ള പുറത്താക്കലിന് കളം ഒരുക്കിയത്. സംഭവത്തിന്‌ ശേഷം തനിക്കു മാനസികമായും മറ്റും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ പൃഥിയുടെയും കുടുംബത്തിന്റെയും പൂർണ പിന്തുണ ഉണ്ടായിരുന്നു എന്നു നടി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട് 
.                     ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുടുങ്ങിയ പീഡന വീരന്മാർ ആയ മുഖേഷിനെയും സിദ്ധിക്കിനെയും സംരക്ഷിക്കാൻ ശ്രമങ്ങൾ നടന്നപ്പോഴും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന പൃഥി ഇവർക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു 
.                      1990 ൽ ഹിറ്റ്‌ സംവിധായകൻ വിനയൻ മോഹൻലാലിന്റെ രൂപ സാദൃശ്യം ഉള്ള മദൻലാൽ എന്ന നടനെ വച്ചു സൂപ്പർസ്റ്റാർ എന്നൊരു സിനിമ ഇറക്കിയത് അക്കാലത്തു വളരെ വിവാദം ആയിരുന്നു. മോഹൻലാൽ അനുകൂലികൾ ഈ സിനിമ റീലീസ് ചെയ്ത തീയേറ്ററുകളിൽ വലിയ പ്രശ്നങ്ങൾ ആണ്‌ അന്നുണ്ടാക്കിയത് 
.                     പിന്നീട് മലയാള സിനിമയുടെ തലപ്പത്തുള്ളവരുടെ കണ്ണിലെ കരടായ വിനയനെ അമ്മ ഉൾപ്പെടെ ഒട്ടു മിക്ക സംഘടനകളും സിനിമയിൽ നിന്നും വിലക്കി. കുറച്ചു കാലങ്ങൾക്ക് ശേഷം വിനയന്റെ ചിത്രത്തിൽ അഭിനയിച്ചതിനു മമ്മൂട്ടിയും മോഹൻലാലും നേതൃത്വം നൽകുന്ന അമ്മ സംഘടന പൃഥിരാജിനും വിലക്ക് ഏർപ്പെടുത്തി 
.                          മോഹൻലാലിന് തുടക്ക കാലത്ത് നല്ലൊരു ശ്രെദ്ധേയ കഥാപാത്രം കൊടുത്ത ഐ വി ശശിയുടെ അഹിംസയിലെ നായകൻ പൃഥിയുടെ അച്ഛൻ സുകുമാരൻ ആയിരുന്നു അതുപോലെ മമ്മൂട്ടിയെ പോപ്പുലർ ആക്കിയ പി ജി വിശ്വംഭരന്റെ സ്ഫോടനത്തിലെ നായകനും സുകുമാരൻ ആയിരുന്നു 
.                         സുകുമാരൻ നായകനായി അരങ്ങു തകർക്കുന്ന കാലത്ത് സിനിമയിൽ എത്തിയ മമ്മൂട്ടിയും മോഹൻലാലും പിന്നീട് എൺപതുകളുടെ മദ്ധ്യത്തിൽ സൂപ്പർസ്റ്റാറുകൾ ആയപ്പോൾ സുകുമാരനുമായി സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു എന്നു സിനിമയുടെ പിന്നാമ്പുറങ്ങളിൽ സംസാരം ഉണ്ടായിരുന്നു 
.              മോഹൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായ മുഖം എന്ന ചിത്രത്തിൽ സുകുമാരനും ഒരു വേഷം ചെയ്തിരുന്നു. അതുപോലെ സിബി മലയിൽ സംവിധാനം ചെയ്ത 1990ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഓഗസ്റ്റ് ഒന്നിൽ മുഖ്യമന്ത്രിയുടെ വേഷം സുകുമാരൻ ആണ്‌ ചെയ്തത്. സൂപ്പർസ്റ്റാറുകൾക്ക് വേണ്ടി ദീർക്കനേരം കാത്തിരിക്കുന്നതിന്റെ തന്റെ അനിഷ്ടം ഈ രണ്ടു സിനിമകളുടെയും സെറ്റിൽ വച്ചു സുകുമാരൻ അന്നു പരസ്യമായി പറഞ്ഞിട്ടുണ്ട് 
.                          ഇന്ത്യയിൽ മാത്രം അറിയപ്പെടുന്ന മോഹൻലാലിനെ വച്ചു ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയിൽ കോടികൾ ഒഴുക്കി എമ്പുരാൻ എടുത്തപ്പോൾ അല്പം ബി ജെ പി അനുഭാവം ഉള്ള മോഹൻലാലും തെറ്റിദ്ധരിച്ചോ ചിത്രം വിജയിച്ചാൽ താനും ലോകം മുഴുവൻ അറിയുന്ന ജെയിംസ് ബോണ്ടിനെ പോലെ ആകുമെന്ന് 

സുനിൽ വല്ലാത്തറ ഫ്‌ളോറിഡ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.