PRAVASI

രാജശ്രീ ജെയ്‌സൺ യു കെ യിൽ അന്തരിച്ചു

Blog Image

ബെൽഫാസ്റ്റ് (യുകെ): ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജശ്രീ ജെയ്‌സൺ (36) നവംബർ 10-ന് അന്തരിച്ചു. ഭർത്താവും രണ്ടു പെൺമക്കളുമുണ്ട്. രാജശ്രീയുടെ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്കാരച്ചടങ്ങുകൾക്കും അനുബന്ധ ചെലവുകൾക്കുമായി GoFundMe വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവിനും രണ്ടു പെൺമക്കൾക്കും ഈ ദുഃഖസമയത്ത് സാമ്പത്തിക പിന്തുണ നൽകുക എന്നതും ധനസമാഹരണത്തിന്റെ ലക്ഷ്യമാണെന്ന് സംഘാടകർ അറിയിച്ചു.

കഴിയുന്ന തുക സംഭാവനയായി നൽകി കുടുംബത്തെ സഹായിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. സംഭാവന നൽകാൻ കഴിയാത്തവർ ധനസമാഹരണത്തിന്റെ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെച്ചും പിന്തുണ നൽകണമെന്ന് അഭ്യർഥനയിൽ പറയുന്നു.

സഹായത്തിനുള്ള ലിങ്ക്: https://gofund.me/b5d108253



Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.