PRAVASI

പിണറായി വിജയനെതിരായ പരാമർശം! ഖേദം പ്രകടിപ്പിച്ച് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം.ജെ

Blog Image

പിണറായി വിജയനെതിരെ താൻ നടത്തിയ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ എം.ജെ രംഗത്തെത്തി. തന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. റോഡുകൾ അടക്കം കുത്തിപ്പൊളിച്ച ശേഷം പദ്ധതികൾ വൈകുന്നത് മൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ജലനിധി കുടിവെള്ള പദ്ധതിയിൽ വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നും എംഎൽഎ ആരോപിച്ചു. പാല, പൂഞ്ഞാർ ഉൾപ്പെടെയുള്ള 13 പഞ്ചായത്തുകളിലെ പദ്ധതിയിൽ 35 സപ്ലൈ ടാങ്കുകളിൽ ഏഴെണ്ണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. എന്നാൽ പദ്ധതി പൂർത്തിയാകും മുമ്പേ പൈപ്പുകൾ വാങ്ങി കൂട്ടിയെന്നും, ജനങ്ങൾ നേരിടുന്ന ഈ പ്രതിസന്ധിയാണ് അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കാൻ ഉദാഹരണമായി ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

‘കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളില്‍, നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഒരു അംഗമായി ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിക്കുമായിരുന്നു. 44,000കോടി രൂപ വരുന്നതാണ് ജലനിധി പദ്ധതി. അതിലെ ഏറ്റവും വലിയ പ്രൊജക്ട് ആണ് പാല, പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ പ്രൊജക്ട്. അഴിമതിയുടെ വ്യാപ്തി പറയാന്‍ വേണ്ടി വിളിച്ചതാണ്. 35 സപ്ലൈ ടാങ്കുകളില്‍ ഏഴെണ്ണം ഒഴിച്ച് ബാക്കി ടാങ്കുകളുടെ പണി തീര്‍ന്നിട്ടില്ല. ആ സമയത്ത് ഇവര്‍ മുഴുവന്‍ പൈപ്പും വാങ്ങിച്ചു’, എന്നാണ് പൂഞ്ഞാർ എംഎൽഎ പറഞ്ഞത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.