രണ്‍ജിത്ത് കൊലപാതകം; എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി അറസ്റ്റില്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

30 December 2021

രണ്‍ജിത്ത് കൊലപാതകം; എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറി അറസ്റ്റില്‍

ആലപ്പുഴ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്തിന്റെ കൊലപാതകത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. വെള്ളകിണര്‍ സ്വദേശി സിനു ആണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ ഏരിയാ സെക്രട്ടറിയാണ് സിനു. സിനു കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയെന്ന് പൊലീസ് അറിയിച്ചു. കൊലപാകത്തില്‍ നേരിട്ട് പങ്കെടുത്തു വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്‌റഫ്, റസീബ് എന്നിവരെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിടിയിലായ അനൂപ്, അഫ്‌റഫ് എന്നിവരെ ബംഗളുരുവില്‍ നിന്നും അക്കു എന്ന് വിളിക്കുന്ന റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

ഡിസംബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ ഒരുസംഘം വെട്ടിക്കൊന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു രഞ്ജിത് വധവും.