ബെംഗളൂരു: അഖിലേന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറൽ സൂപ്രണ്ടും ബെംഗളൂരു എഫ്‌ജിഎജിയുടെ സ്ഥാപക/സീനിയർ പാസ്റ്ററുമായ റവ. പോൾ തങ്കയ്യയെ ദക്ഷിണേഷ്യയുടെ ചെയർമാനായും വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പ് (WAGF) ലീഡർഷിപ്പ് ബ്ലോക്കുകളിൽ ഏഷ്യയുടെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു.
വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് അംഗം, എക്സിക്യൂട്ടീവ് കൗൺസിൽ, വേൾഡ് ചർച്ച് ഹെൽത്ത് കമ്മീഷൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം നിലവിൽ WAGF-ൽ സേവനമനുഷ്ഠിക്കുന്നു.
സഭകളിൽ പ്രാർത്ഥനയിലും പരിശീലനത്തിലും ഊന്നൽ നൽകി പുതിയ പ്രാദേശിക നേതൃത്വം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണേഷ്യയിലെ സ്ഥലങ്ങളിൽ പുതുതലമുറയെക്കൊണ്ട് സഭകളെ വികസിപ്പിക്കുന്നതിന് പ്രാർഥനയോടെ നേതൃത്വം നൽകുമെന്നും
സൗത്ത് ഏഷ്യാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റവ. പോൾ തങ്കയ്യ പറഞ്ഞു.
മാർച്ച് 4 ന് ഓൺലൈൻ സൂം മീറ്റിംങ്ങിലൂടെയാണ് ഏഷ്യയിലും പരിസര പ്രദേശങ്ങളിലുമുള്ള എജി സഭകളുടെ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
റവ. പോൾ തങ്കയ്യ