ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പട്ടണത്തിന്‍റെയും പ്രാന്തപ്രദേശങ്ങളുടെയും സമഗ്രമായ ആത്മീയ ഉണര്‍വിനെ ലക്ഷ്യമാക്കി പ്രത്യേക പ്രാര്‍ത്ഥനാ മീറ്റിംഗുകളും സുവിശേഷപ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.
ഏപ്രില്‍ 11,-ന് വെള്ളിയാഴ്ച വൈകിട്ട് 6.30-ന് പൊതുയോഗവും ഏപ്രില്‍ 12-ന് രാവിലെ 9 മണി മുതല്‍ പ്രാര്‍ത്ഥനയും പ്രത്യേക സ്റ്റഡി ക്ലാസുകളും നടക്കുന്നതാണ്. ഈ മീറ്റിംഗുകള്‍ ലിവിഗ് വാട്ടേഴ്സ് ചര്‍ച്ചില്‍ വെച്ച് നടക്കും. ചര്‍ച്ചിന്‍റെ വിലാസം: 845 സ്റ്റാഫോര്‍ഡ് ഷെറില്‍, സ്റ്റാഫോര്‍ഡ് ടെക്സാസ്.
റെഗല്‍ മാര്‍ട്ടിന്‍, ഷോണ്‍ കാള്‍സന്‍, ജയ്സണ്‍ ഇവാന്‍സ്, എബി ഗിറ്റ്സഫ്സണ്‍ എന്നിവര്‍ ദൈവവചനത്തില്‍ നിന്ന് പ്രഭാഷണങ്ങള്‍ നടത്തുകയും സ്റ്റഡി ക്ലാസുകള്‍ എടുക്കുകയും ചെയ്യും. കൂടാതെ ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 8 വരെ 50 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ മീറ്റിംഗുകളും സുവിശേഷ പ്രവര്‍ത്തനങ്ങളും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ. ഏബ്രഹാം ചാക്കോ, പാസ്റ്റര്‍ ബഥേല്‍ സാമുവേല്‍, പാസ്റ്റര്‍ ജോണ്‍ കുര്യന്‍-813 610-2807.