PRAVASI

എസ് ബി അസംപ്‌ഷൻ കോളേജ് അലുമ്‌നി നോർത്ത് അമേരിക്കയിൽ ഏകോപനത്തിനു തുടക്കമായി

Blog Image

ചങ്ങനാശേരി:  എസ് ബി-അസംപ്‌ഷൻ കോളേജ് പൂർവ്വവിദ്യാർഥികളുടെ വടക്കേ അമേരിക്കയിലുള്ള

എല്ലാ ചാപ്റ്ററുകളും ദേശീയതലത്തിൽ ഏകോപിപ്പിക്കുവാൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഓൺലൈൻ പൂർവ്വവിദ്യാർഥിസമ്മേളനത്തിൽ തീരുമാനിച്ചു.  അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന അലുംനി കൂട്ടായ്മകളിലെ ഭാരവാഹികളും പൂർവ്വവിദ്യാർഥികളും പങ്കെടുത്ത സമ്മേളനത്തിൽ ആർച്ചു ബിഷപ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശേരി അതിരൂപതയുടെ പ്രശസ്തമായ കലാലയങ്ങളുടെ പാരമ്പര്യവും സംശുദ്ധിയും ഉയത്തിപിടിക്കുവാൻ അഭിവന്ദ്യ പിതാവ് ഭാരവാഹികളെ ആഹ്വാനം ചെയ്തു. ഹ്രസ്വമായ തന്റെ സന്ദർശനത്തിനിടയിൽ അമേരിക്കൻ  യൂണിവേഴ്സിറ്റികളുമായി സഹകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്തും പ്രൊഫെഷണൽ മേഖലയിലും ശാസ്ത്രസാങ്കേതികരംഗത്തും എസ് ബി-അസംപ്‌ഷൻ പൂർവവിദ്യാർഥികൾ അഭിമാനകരമായി നൽകിവരുന്ന നേതൃത്വവും സേവന മികവും നേരിൽ മനസ്സിലാക്കിയതായി  എസ് ബി കോളേജ് പൂർവവിദ്യാർഥികൂടിയായ ആർച്ചു ബിഷപ് പറഞ്ഞു. അതിരൂപതയുടെ  വിദ്യാഭ്യാസസ്ഥാപനങ്ങൾ കാത്തുസൂക്ഷിക്കുന്ന ഉന്നതമായ മൂല്യങ്ങൾ സംരക്ഷിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ പുതിയ നിയമനിർമ്മാണം വഴി കേരളത്തിന്റെ വിദ്യാഭ്യാസ നയങ്ങളിൽ കാതലായ മാറ്റങ്ങൾ ആസന്നമായിരിക്കുന്നതിനാൽ മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി നമ്മുടെ കോളേജുകളെ അവയുടെ തനിമയിലും പാരമ്പര്യത്തിലും നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. പൂർവവിദ്യാർഥികളുടെ  സഹകരണം ഇക്കാര്യത്തിൽ അനിവാര്യമാണ്.

 അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളുമായി സഹകരിച്ചുകൊണ്ട്  ഉന്നതവിദ്യാഭ്യാസരംഗത്ത് എസ് ബി അസംപ്‌ഷൻ കോളജുകൾ നടത്തിവരുന്ന പാഠ്യ-പാഠ്യേതര പദ്ധതികൾ വിപുലമാക്കാൻ സമ്മേളനത്തിൽ പങ്കെടുത്ത എസ്  ബി കോളേജ് പ്രിൻസിപ്പൽ റവ. ഫാ റെജി പ്ലാത്തോട്ടം, നിയുക്ത പ്രിൻസിപ്പൽ റവ. ഫാ റ്റെഡ്‌ഡി തോമസ്, മാനേജർ റവ. ഫാ ആന്റണി ഏത്തക്കാട്ട്, പ്രൊഫ. സിബി ജോസഫ് ‌എന്നിവർ അഭ്യർഥിച്ചു. 

സംഘടന ദേശീയതലത്തിൽ ഏകോപിപ്പിക്കുന്നതിനുവേണ്ട കർമ്മപരിപാടികൾ നടപ്പാക്കാൻ മാത്യു ഡാനിയേൽ (ചിക്കാഗോ), പിന്റോ കണ്ണമ്പള്ളി (ന്യൂജേഴ്‌സി) എന്നിവരെ യോഗം ചുമതലപ്പെടുത്തി. സമ്മേളനത്തിൽ ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ഡോ. മനോജ് നേര്യംപറമ്പിൽ  അധ്യക്ഷത വഹിച്ചു. ടോം പെരുമ്പായിൽ (പ്രസിഡന്റ് ന്യൂജേഴ്‌സി ചാപ്റ്റർ), എക്സിക്യൂട്ടിവ് അംഗങ്ങളായ  പ്രൊഫ. ജെയിംസ് ഓലിക്കര, കാർമൽ തോമസ്, ജെയിൻ ജേക്കബ്, ഷിബു അഗസ്റിൻ, ജെയ്‌നമ്മ  സഖറിയ, ബോബൻ കളത്തിൽ, ബിജി കൊല്ലാപുരം, തോമസ് ഡിക്രൂസ്, ജോളി കുഞ്ചെറിയ, ചെറിയാൻ മാടപ്പാട് , സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ജോർജ്ജ് ഇല്ലിക്കൽ, ജോസഫ് കാളാശ്ശേരി,ജോസ്കുട്ടി പാറക്കൽ എന്നിവർ പ്രസംഗിച്ചു.

മാത്യു ഡാനിയേൽ (ചിക്കാഗോ)

പിന്റോ കണ്ണമ്പള്ളി (ന്യൂജേഴ്‌സി)

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.