PRAVASI

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു

Blog Image

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. അമേരിക്കയിലെ പ്രത്യേക ജീവിത സാഹചര്യങ്ങളുടെയും നിയമപരമായ നടപടിക്രമങ്ങളുടെയും പശ്ചാത്തലത്തിൽ, വിൽപത്രം തായ്യാറാക്കുന്നതിന്റെ നടപടിക്രമങ്ങളും വിൽപത്രങ്ങളുടെ കുറവുകളും, ആ കുറവുകൾ മറികടക്കാനുപകരിക്കുന്ന ട്രസ്റ്റ് രൂപീകരണത്തെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് Will & Trust എന്ന വിഷയത്തെ ആസ്‍പദമാക്കി സെമിനാർ സംഘടിപ്പിച്ചത്. ചിക്കാഗോയിലെ മലയാളി സമൂഹത്തിൽ അറിയപ്പെടുന്ന വക്കീലായ അറ്റോർണി ദീപാ പോൾ സെമിനാർ നയിക്കുകയും, പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സാധാരണഗതിയിൽ തയ്യാറാക്കുന്ന വില്പത്രങ്ങൾ നടപ്പിൽ വരുത്തുവാൻ, മരിച്ചയാളിന്റെ കാലശേഷം ഉണ്ടായേക്കാവുന്ന നിയമപരമായ  കാലതാമസവും കോടതിവഴിയായി ഇത് നടപ്പിലാക്കേണ്ടിവരുമ്പോൾ ഉണ്ടായേക്കാവുന്ന ചിലവും സെമിനാറിൽ ചർച്ചാവിഷയമായി.  ഇതിന് പരിഹാരമായി  തയ്യാറാക്കുന്ന പല വിധത്തിലുള്ള ട്രസ്റ്റുകളെ സംബന്ധിച്ചുള്ള വിവരങ്ങളും സെമിനാറിൽ അറ്റോർണി ദീപാ പോൾ പങ്കുവച്ചു. മെൻ മിനിസ്ട്രി കോർഡിനേറ്റർ പോൾസൺ കുളങ്ങര സ്വാഗതം ആശംസിച്ചു. സിബി കൈതക്കത്തൊട്ടിയിൽ നന്ദിപ്രകാശനം നടത്തി. വികാരി ഫാ. സിജു മുടക്കോടിയിൽ, പാരിഷ് സെക്രട്ടറി സിസ്റ്റാർ ഷാലോം എന്നിവരോടൊപ്പം  കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തികുന്നേൽ എന്നിവർ സെമിനാറിന്റെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.