ബാംഗളൂർ ഡെയ്സ് -1
കുറെ നാളുകളായി എന്തെങ്കിലും ഒന്നു കുറിച്ചിട്ട്. പലപ്പോഴും നമ്മളുടെ ചിട്ടവട്ടങ്ങൾക്കപ്പുറമുള്ള ഒരു ജീവിത രീതിയിലേക്ക് പൊടുന്നനെ മാറുമ്പോൾ അതുമായി രമ്യതയിലെത്താൻ കുറച്ചു നാളുകൾ ആകും. രണ്ടാം ഹിമാലയ യാ ത്ര സെപ്തമ്പർ 20നു കഴിഞ്ഞ ശേഷം ഒട്ടും വൈകാതെ തന്നെ അത്തരമൊരു സാഹചര്യത്തിലേക്ക് എത്തിപ്പെട്ടതാകാം ഒരു പക്ഷെ അക്ഷരങ്ങൾ കുറയാൻ കാ രണമായത്.
31 ജില്ലകളിലായി 19191 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമാണ് ഇന്ത്യയി ലെ വലുപ്പം കൊണ്ട് ആറാമനായ ഈ സംസ്ഥാനത്തിനുള്ളത്.ഇതിന്റെ തല സ്ഥാനമായ ബാംഗളൂർ ആകട്ടെ ഗാർഡൻസിറ്റി എന്ന പേരിൽ പ്രസിദ്ധമാണ്. മലയാളികൾ ഏറെയുള്ള പട്ടണമാണ് ബാംഗ്ളൂർ. തമിഴ്നാട് വഴി ഹൊസൂർ കഴി ഞ്ഞാൽ സുസുവാടി എന്ന ചെറുപട്ടണം
ഈ സംസ്ഥാനത്തിന്റെ അതിർത്തിയാണ്.
പടിഞ്ഞാറൻ അതിർത്തി കുറെ ഏറെ ദൂരം കേരളവുമായി പങ്കിടുന്ന ഈ സം സ്ഥാനത്തിന് തെക്കുവശം തമിഴ്നാടും കിഴക്കുഭാഗം ആന്ധ്ര പ്രദേശും വടക്കു കിഴക്ക് തെലങ്കാനയും വടക്ക് മഹാരാ ഷ്ട്രയും ആണ് കൂട്ടുകാർ.1956 നവംബർ ഒന്നിനു പിറവി എടുത്ത സംസ്ഥാനം. അന്ന് മൈസൂർ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ത് 1973 ൽ കർണ്ണാടക സംസ്ഥാനമെന്ന്
പേരു മാറ്റുകയുണ്ടായി. ഭാഷാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട കർണ്ണാട്ടിക് പ്രദേ ശത്തിന് എന്തുകൊണ്ടും അനുയോജ്യ മായ പേര്.
കർണ്ണാടക തലസ്ഥാനം ഉദ്യാന നഗരി എന്നു പേരെടുത്ത ബാംഗളൂർ. എക്കാല
ത്തും മനുഷ്യനെ ഭ്രമിപ്പിക്കുന്ന ഒരു സൗ ന്ദര്യം ഈ നഗരത്തിനുണ്ട്. ഇവിടെ പക ലുകൾ വൈകി ഉണരുന്നവയും രാത്രിക ൾ വൈകി ഉറങ്ങുന്നവയുമത്രെ. ഒരു കാ ലത്ത് അസംഖ്യം സിനിമാ തീയേറ്ററുകളാ ണ് ബാംഗളൂരിനെ വേറിട്ട കാഴ്ച്ചയാക്കി യിരുന്നതെങ്കിൽ ഇന്ന് ആ സ്ഥാനത്ത് ഉ ള്ളത് പബ്ബുകളും ലഘുഭക്ഷണശാലകളു മാണ്.
എന്തായാലും പുതുവർഷത്തെ വര വേൽക്കാനായി ഒരാഴ്ച മുൻപ് ഇവിടെ എത്തി, ബാംഗ്ലൂരിൽ.നാട്ടിലെ കാലാവ സ്ഥ ചൂടാണല്ലോ.അതു പോലെ അവി ടെ ജീവിതവും മിക്കവാറും ചൂടായി ത ന്നെ പോകും.ഇവിടെയാണെങ്കിൽ തണു പ്പാണ് താരം. ഇപ്പോൾ ഞാനിതു കുറി ക്കുന്നത് വൈകിട്ട് 3 മണി 45 മിനിട്ടിനാ ണ് എന്നാലും ജനാല തുറന്നാൽ തണു ത്ത കാറ്റാണ് വീശുന്നത്.
ഇവിടെ ഇപ്പോൾ അനുഭവപ്പെടുന്ന ത് 19 ഡിഗ്രി ചൂട് എന്നു കാലാവസ്ഥാ റി പ്പോർട്ട്, കണ്ണാടി ജനലിന് അപ്പുറത്ത് ഒ രു ചെറുവെയിൽ നാണിച്ചു നിൽക്കുന്നു. ഇന്നലെ ഇതായിരുന്നില്ല അവസ്ഥ, പുതു വർഷത്തിലെ ഒന്നാം തീയതിയുടെതായ ഒരു മന്ദതയാണ് ഇന്നു കാണുന്നത്. വർ ഷാവസാന ദിവസത്തെ ഉത്സാഹ തിമർ പ്പ് ഒന്നും ഇന്ന് ഈ നഗരത്തിനില്ല.
വർഷാവസാന ദിനമായ ഇന്നലെ കാ ലത്ത് ഒരു പത്ത് റൗണ്ട് അപ്പാർട്ടുമെന്റി നു ചുറ്റും നടത്തത്തോടെ തുടങ്ങിയ ദിവ സമായിരുന്നു. കാലത്ത് അപ്പോൾ മുത ൽ റോഡിലും തിരക്കുണ്ടായിരുന്നു.വൈ കുന്നേരമാകുമ്പോഴേക്കും ജോലി തീർ ത്ത് സ്വതന്ത്രനാകാനുള്ള വ്യഗ്രത ഓരോ രുത്തരിലും കാണാമായിരുന്നു.വൈകിട്ടു വരെ പലകാര്യങ്ങളിലായി ശ്രദ്ധ കേന്ദ്രീ
കരിച്ചതു കൊണ്ട് പുറത്തെ കാര്യങ്ങ ളെപ്പറ്റി വലിയ ധാരണയൊന്നും ഉണ്ടായി രുന്നില്ല.
വൈകുന്നേരത്തോടെ വളരെ അത്യാ വശ്യമായി ഒരിടത്തു പോകണമെന്ന് മരു മകൻ പറഞ്ഞതോടെ വഴി തിരക്കി ഗൂഗി ൾ മാപ്പിൽ കയറി. മൂന്നു വഴികാണിച്ചതി ൽ ഏറ്റവും തിരക്കുകുറഞ്ഞതു നോക്കി ഞങ്ങൾ യാത്ര തിരിച്ചു.ഞാൻ നാവിഗേ റ്ററായി മാപ്പു നോക്കി നിരവധി ഹള്ളിക ളിലൂടെ പത്തറുപത് ഹമ്പുകളും ചാടി സ്ഥലത്ത് എത്തി.
ഈ ഒരു സൗകര്യം ഇല്ലായിരുന്നു എ ങ്കിൽ ഒരു പക്ഷെ ഇപ്പോഴും അവിടം ക ണ്ടു പിടിക്കാൻ വലിയ ബുദ്ധിമുട്ടായേ നെ.പോയ കാര്യം കഴിഞ്ഞ് മറ്റൊരു വ ഴിയെ രാത്രി തിരിച്ചെത്തി. താമസ സ്ഥല ത്തിന് ഒരു കിലോമീറ്റർ മാത്രമുള്ളപ്പോ ൾ ഗതാഗതക്കുരുക്ക് ശരിക്കും കുരു ക്കി.നടന്നു പോലും റോഡ് മുറിച്ചു കട ക്കാൻ ആകാത്ത അവസ്ഥ. ഒരു വിധം രക്ഷപ്പെട്ട് വീട്ടിലെത്തുമ്പോൾത്തന്നെ പരിസരത്ത് പാട്ടുകൾ ഉച്ചത്തിൽ കേൾ ക്കാമായിരുന്നു.
അപ്പാർട്ടുമെന്റിന്റെ മുൻവശത്ത് മുക ൾനിലയിലുള്ള പബ്ബിന്റെ സ്പീക്കർ എ ത്ര ആയിരം വാട്ട്സ് പി എം പി ഒ ആണെ ന്നറിയില്ല. ശബ്ദ കമ്പനങ്ങളുടെ തീവ്രത ഇവിടെ ഇരുന്നാൽ അനുഭവിക്കാം രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ റോഡിലേ ക്ക് ഇറങ്ങിയപ്പോൾ ചുറ്റും പലകെട്ടിടങ്ങ ളുടേയും മുകൾ നിലകളിൽ മിന്നൽ പി ണരുകൾ പോലെ ലേസർ ലൈറ്റും ഇടി വെട്ട് മ്യൂസിക്കും.
ഏതെല്ലാം തരം ജനങ്ങളാണിവിടെ ശതകോടീശ്വരന്മാർ മുതൽ ഭിക്ഷക്കാർ വരെയുള്ള ആളുകൾ . വൈവിധ്യം ഉള്ള ഒട്ടനവധി തരം ജനങ്ങളുടെ ഒരു നഗരം. ഉറക്കമില്ലാത്ത ലോക നഗരങ്ങളിൽ ഈ പട്ടണവും സ്ഥാനം പിടിച്ചത് എന്നായിരി ക്കും. എന്തായാലും നാലു പതിറ്റാണ്ടു മു മ്പ് ആദ്യമായി ഞാനിവിടെ വരുമ്പോൾ ഇതൊരു സാധാരണ നഗരമായിരുന്നു. എന്നാൽ ഇന്ന് അതിരുകൾ പൊളിച്ചു മാ റ്റി വളരുന്ന ഒന്നായി പട്ടണംമാറിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുട ക്കമിട്ട് ക്രമേണ ഐ ടി യുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായി വളർന്നു ഈ ദ ക്ഷിണേന്ത്യൻ നഗരം.
പഞ്ചനക്ഷത്ര പദവിയും അതിൽ താഴെയുള്ള നക്ഷത്ര പദവികളുമായി ഒട്ടനേകം ഹോട്ടലുകൾ. മിക്കവാറും കെട്ടി ടങ്ങളുടെ മൂന്നാം നിലകളിലും മറ്റുമായി ഉള്ള പബ്ബുകൾ. മാളുകളും മൾട്ടിപ്ലക്സുകളുമായി നിരവധി എണ്ണം. ഇടക്കിടെആ രോഗ്യവും വേണമെന്നുപറഞ്ഞുകൊണ്ടു ള്ള ഹെൽത്ത്ക്ലബ്ബുകളും, ജിംനേഷ്യങ്ങ ളും. തടാകങ്ങളും പാർക്കുകളും ഇവക്ക് അതിരിട്ടു കൊണ്ട് മാനംതൊട്ടുനിൽക്കു ന്ന കെട്ടിടങ്ങളും ഇന്നത്തെനഗരക്കാഴ്ച കൾ ആകുന്നു. നന്മ നിറഞ്ഞതായ നാട്ടിൻ പുറത്തു നിന്നും എത്തിപ്പെടുന്ന ഒരു സാധാരണ തൊഴിലാളി യുവാവോ കൃഷിക്കാരനോ ആരുമാകട്ടെ. അവർ ഈ നാട്യക്കാരിയാ യ നഗരത്തിൽ എത്തുന്നതോടെ സ്വത്വം നഷ്ടപ്പെട്ട് ആൾക്കൂട്ടത്തിലൊരുവൻ മാത്രമാകുന്നു.അവന് പിന്നെ പേരോ വ്യ ക്തിത്വമോ ഇല്ല.അവന് വല്ലതും നേടാനാ കുമോ, ആർക്കറിയാം.
നക്ഷത്ര പ്രഭയാർന്ന രാത്രികളിൽ അലസ ഗമനം നടത്തുന്നവർക്കു സ്വന്തമാ ണോ ഇവിടം.എവിടെ നിന്നു വരുന്നു ഈ ജന സഞ്ചയം. ഇവരെ വിഴുങ്ങുന്ന നഗ രം ഇനി പുറത്തുവിടുന്നതെപ്പോൾ. പണി തീരാപ്പണികളുമായി അംബരചുംബിക ൾ ഉയരുമ്പോൾ വഴിക്കണ്ണുമായി എവി ടെയെ ങ്കിലും ചിലരൊക്കെ കാത്തുനിൽ ക്കുന്നുണ്ടാകാം.അദ്ധ്വാനിക്കുന്നവൻ മി ച്ചം വെക്കുന്ന പണമെത്തുമ്പോൾ ചില അടുപ്പുകൾ പുകയുന്നുമുണ്ടാകാം.
ഇതൊരു സംവിധാനമാണ്, ഇന്നിന്റെ ആവശ്യവും നാളെയുടെ കരുതലുമാണ്.
നാട്ടു നടപ്പിന്റെ നാടൻ ശീലാണ്.നല്ലൊരു നാളെക്കുള്ള സ്വപ്നമാണ്.സ്വപ്നങ്ങളു ടെ വ്യാപ്തി പലർക്കും പലതാണ്.സ്വന്ത മായി ഒരു മേൽകൂരയെങ്കിലും ഉള്ളവ നെ ബംഗ്ലാവ് സ്വപ്നം കാണാനാകൂ. അ ടിസ്ഥാനമായി എന്തെങ്കിലും ഉള്ളവന് അതിനു മുകളിൽ ആകാശക്കോട്ട അ തിരുകളില്ലാതെകെട്ടാം.അടിസ്ഥാനമില്ലാ ത്തവന് സ്വപ്നത്തിനധികാരമുണ്ടോ. ചി ല ചിന്തകൾ അങ്ങനെ കാടുകയറും.
രാത്രി വളരുമ്പോൾ ട്രാഫിക്ക് മാത്രം തെല്ലു കുറഞ്ഞിരുന്നു. രണ്ടു പോലീസു കാർ ലാത്തികളും വെച്ച്ബൈക്കിനരികി ൽ പരിസരം വീക്ഷിച്ചു കൊണ്ട് നിൽക്കു ന്നു. കടകൾ പത്തു മണിക്ക് സാധാരണ അടക്കുന്ന സമയം കഴിഞ്ഞും തുറന്നിരി ക്കുന്നുണ്ട്. ഞങ്ങൾ മടങ്ങി ഫ്ലാറ്റിലെ ത്തി. മണി പതിനൊന്ന് പതിനൊന്നര എ ന്നായപ്പോഴേക്കും പുറത്തുള്ള ശബ്ദങ്ങ ൾ കൂടിക്കൂടി വന്നു.
ഞങ്ങൾ ഒരിക്കൽക്കൂടി പുറത്തി റങ്ങി ഇപ്രാവശ്യം റോഡിൽ കൂടി കുറച്ചു ദൂരം പോയി അവിടെ ബർഗർ കിങ്ങ്, ടീ സ്റ്റാൾ, ഐസ്ക്രീം സ്റ്റാൾ എന്നിവക്കു മു ന്നിൽ നിരവധി പേർ കൂടി നിൽക്കുന്നു ണ്ടായിരുന്നു. ആ തിരക്കിലേക്ക് ഞങ്ങ ളും ചേർന്നു.പുതുവർഷപ്പിറവിക്ക് ഇനി പത്തു മിനിറ്റു മാത്രം.
മുകൾ നിലകളിലെ പബ്ബുകളിലെ പാ ട്ടും ആർപ്പുവിളിയും അതിന്റെ ഉച്ചസ്ഥാ യിയിൽ തുടരുന്നു.റോഡിനപ്പുറത്തായി ഒരു ചൈനീസ് പടക്കംആകാശത്തേക്കു യർന്ന് നക്ഷത്രജാലം പൊട്ടി വിടരുന്നു. ഇനി അഞ്ചു മിനിറ്റു മാത്രം. അങ്ങനെ രാത്രി 12 മണിയായി. പലയിടത്തായി പട ക്കങ്ങൾ പൊട്ടുന്നു കൂടി നിന്നവർ ഹാ പ്പി ന്യൂ ഇയർ എന്ന് അവർക്കാകുന്ന ശ ബ്ദത്തിൽ വിളിച്ചു പറയുന്നുണ്ട്.
റോഡിൽ നിരയായി പൂത്തിരി റോക്ക റ്റുകൾ മുകളിലേക്ക് പുതുവർഷത്തെ വരവേൽക്കാൻ വേണ്ടി ഉയരുന്നു. 2020 പിറന്നു കഴിഞ്ഞ സന്തോഷത്തിൽ ജന ങ്ങൾ പല വഴിയെ പിരിഞ്ഞു പോകുന്നു.പോകുന്ന വഴിയിൽ കാണുന്ന അപരിചി തർക്കും സന്തോഷ പ്രദമായ പുതുവത്സ രം നേർന്നു കൊണ്ട് നടന്നു പോകുന്നു.
ഞാനും പറഞ്ഞു ഹാപ്പി ന്യൂ ഇയർ, നല്ല ഒരു വർഷമാകട്ടെ ഇത് ആയുരാരോഗ്യ വും സമ്പൽ സമൃദ്ധിയും ഉണ്ടാകട്ടെ എ ന്ന് ആശംസിച്ചു.ആ ആഹ്ലാദത്തിമർ പ്പിൽ നിന്നും പതിയെ പിൻവലിഞ്ഞ് സ്വ ന്തം പുതപ്പിന്റെ ഉള്ളിലേക്ക് ഇനി ഉറങ്ങ ണം.. ഹാപ്പി ന്യൂ ഇയർ. നഗരം ഇന്നലെ ഉറങ്ങിയിട്ടില്ല.
(തുടരും)