സിനിമ സെറ്റിൽ വെച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിന് പിന്നാലെ നടൻ സംസ്ഥാനം വിട്ടതായി സൂചന. ഇന്നലെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട ഷൈനിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂരിൽ ഇന്നലെ നടന്ന രാമു കാര്യാട്ട് അവാർഡ് നൈറ്റിൽ ഷൈൻ ടോം ചാക്കോ പങ്കെടുത്തിട്ടില്ല.
സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഷൈൻ വിൻസിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് വിൻസിയുടെ കുടുംബം നിലപാട് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നടിയുടെ മൊഴിയെടുക്കില്ലെന്ന് റിപ്പോർട്ട്.
കൂടാതെ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് വിൻസി അലോഷ്യസ്‍. ഷൈനിൽ നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമവുമുണ്ടായെന്ന് വിൻസി വെളിപ്പെടുത്തി. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശമായ അനുഭവം ഉണ്ടായെന്നും വെർബൽ ഹരാസ്മെന്റ് ആണ് ഉണ്ടായതെന്നും വിൻസി പറഞ്ഞു.