ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താനയെ അറിയാമെന്ന് നടൻ ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു. കഞ്ചാവും മെത്താഫിറ്റമിനും താൻ ഉപയോഗിക്കുമെന്നും കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം കൂത്താട്ടുകുളത്തെ ഒരു ഡീ അഡിക്ഷൻ സെറ്ററിലാക്കിയെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. 12 ദിവസത്തിന് ശേഷം പാതിവഴിയിൽ ചികിത്സ മതിയാക്കി പോയെന്നും പൊലീസിനോട് പറഞ്ഞു.
തന്റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന സിനിമ മേഖലയിലുള്ള രണ്ട് പേരുടെ വിവരങ്ങൾ തസ്ലിമ വെളിപ്പെടുത്തിയിരുന്നു. ഇതിലൊരാൾ ഷൈൻ ടോം ചാക്കോയാണെന്ന് റിപ്പോർട്ടുകളും അന്ന് പുറത്തുവന്നിരുന്നു.
NDPS നിയമത്തിലെ 27(ലഹരി ഉപയോഗം), 29(ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഷൈനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. നടനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. ഷൈനിന്റെ രക്തവും നഘവും മുടിയും പരിശോധ.നയ്ക്ക് വിധേയമാക്കും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള എല്ലാ പരിശോധനയ്ക്കും നടനെ വിധേയനാക്കും. ഇപ്പോൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലം കേസില്‍ നിര്‍ണായകമാകും.