തിരുവനന്തപുരം :ഇരട്ട എന്ന സിനിമയിലൂടെ ചലച്ചിത്ര നിർമ്മാതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം അമേരിക്കൻ വ്യവസായിയും റിയൽട്ടറും സാമൂഹ്യ പ്രവർത്തകനും ചലച്ചിത്രനിർമ്മാതാവുമായ സിജോ വടക്കൻ സ്വീകരിച്ചു .ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുമാണ് അദ്ദേഹം അവാർഡ് സ്വീകരിച്ചത് .നവാഗതനായ രോഹിത്ത് സംവിധാനം ചെയ്ത സിനിമ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രമായിരുന്നു .ജോജു ജോർജ് ഇരട്ട വേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ഇരട്ട .
വളരെ കാലിക പ്രസക്തിയുള്ള ചലച്ചിത്രങ്ങൾക്കായി പണം മുടക്കുന്ന കലാപ്രേമിയായ സിജോ വടക്കൻ അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായിയാണ് .സിജോ വടക്കന്റെ ദർശനവും അർപ്പണബോധവും നേതൃത്വവും മലയാളി സമൂഹത്തിന് മാതൃകയാണ് റിയൽ എസ്റ്റേറ്റ്, വികസനം, നിർമ്മാണം, മാനേജ്മെൻ്റ്, ട്രേഡിംഗ്, ട്രാവൽ, മീഡിയ എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ സാന്നിധ്യമുള്ള അതിവേഗം വളരുന്ന കമ്പനിയായ Trinity Group, Inc. യുടെ ഭാഗമാണ് Trinity Texas Realty, Inc.
സമാനതകൾ ഇല്ലാത്ത ഊർജവും ഉത്സാഹവുമാണ് സിജോ വടക്കൻ്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം. തൻ്റെ ഉപഭോക്താക്കളെ അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഒപ്പം നിൽക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം . മറ്റ് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തമായി തൻ്റെ ക്ലയൻ്റുകൾക്ക് സാധ്യമായ ഏറ്റവും മികച്ച സേവനം നൽകുന്നതിൽ സിജോ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.കൂടാതെ തൻ്റെ ക്ലയൻ്റുകളുടെ ആവശ്യങ്ങൾക്ക് എപ്പോഴും മുൻഗണന നൽകുകയും ചെയ്യുന്നു. മികച്ച ആശയവിനിമയ പാണ്ഡിത്യവും സങ്കീർണ്ണമായ റിയൽ എസ്റ്റേറ്റ് ആശയങ്ങൾ മനസ്സിലാക്കി എളുപ്പമുള്ള വിധത്തിൽ വിശദീകരിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ് .
സിജോ വടക്കൻ