PRAVASI

ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നില്ല... പക്ഷെ ഒരു കാര്യം പറയാതെ വയ്യ

Blog Image

കഴിഞ്ഞ ദിവസം ട്രെയിനിന്റെ മുന്നിൽ ചാടി ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും വാർത്തകളുടെ അടിയിലൊക്കെ ആ സ്ത്രീ ചെയ്‌തോട്ടെ ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു എന്നു പലരും ചോദിക്കുന്നത് കണ്ടു..  
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നില്ല...
പക്ഷെ ഒരു കാര്യം പറയാതെ വയ്യ....
ആ കുഞ്ഞുങ്ങളെ പ്രസവിച്ചു പോയതിൽ മാത്രമാകും അവരീ തീരുമാനത്തിൽ ചെന്നെത്തിയത്...
അവർ ഒറ്റയ്ക്ക് ആയിരുന്നെങ്കിൽ എനിക്കുറപ്പാണ് അവരിപ്പഴും ജീവിച്ചിരുന്നേനെ...മക്കൾ എന്നത് സ്ത്രീകളുടെ മാത്രം ബാധ്യത ആയി കാണുന്ന ഭർത്താവും കുടുംബവും ആണെങ്കിൽ അവരെ എന്തിന് തെറ്റ് പറയുന്നു...???
അവർ ഒറ്റയ്ക്ക് ജീവിതം അവസാനിപ്പിച്ചു പോകുമ്പോൾ അവരുടെ മാത്രം ബാധ്യത ആയിരുന്ന ആ കുഞ്ഞുങ്ങൾ അവരില്ലാത്ത അവസ്ഥയിൽ  എത്തിപ്പെടാൻ പോകുന്ന അനാഥത്വത്തിന്റെ ഭീകരതയെ കുറിച്ചുള്ള ഭയമായിരിക്കില്ലേ അവരെകൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചത്...അതിൽ അവർ മാത്രം കുറ്റക്കാരി ആകുന്നത് എങ്ങനെയാണ്?
കല്യാണം കഴിച്ചു കൊണ്ട് പോകുന്ന കുടുംബത്തിലെ ആളുകളുടെ തീരുമാനമാണ് പലപ്പോഴും സ്ത്രീകളുടെ ഗതി നിർണ്ണയിക്കുന്നത്...
ജോലി ഉള്ളവൾ ആണെങ്കിൽ ജോലിക്ക് പോകണ്ട എന്ന തീരുമാനം തന്നെ അവളുടെ ആദ്യത്തെ ഇൻസെക്യൂരിറ്റിക്ക് കാരണമാകും...
വരുമാനം ഉണ്ടായിരുന്നോരു സ്ത്രീ ഭർത്താവ് ആണെങ്കിലും മറ്റൊരാളുടെ മുന്നിൽ കൈ നീട്ടാൻ മടിക്കും... അവർക്കെന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം അവർ ആവശ്യപ്പെടും.. അവരുടെ കുഞ്ഞ് കുഞ്ഞു സന്തോഷങ്ങൾ ഒക്കെയും വേണ്ടാന്നു വയ്ക്കും..വർഷങ്ങൾ അങ്ങനെ നിരാശയോടെ സ്വയം ശപിച്ചു ജീവിച്ചു  മരിച്ച എത്ര പേരുണ്ടാകും? അവരൊക്കെ ജീവിച്ചിരുന്ന കാലത്ത് എന്ത് ജീവിതമാണ് ആരു ഡിസൈൻ ചെയ്ത ജീവിതമാണ്  ജീവിച്ചിട്ടുണ്ടാവുക???
പലർക്കും മക്കളെ പ്രസവിക്കാനും അതുങ്ങൾ ഒന്ന് പാകപ്പെടാനും വേണ്ടി  ആയിരിക്കും അവനവന്റെ profession ഒക്കെ ഉപേക്ഷിച്ചു ജീവിക്കേണ്ടി വരുന്നത്... സഹായത്തിനു ഭർത്താവിന്റെയോ തന്റെയോ അച്ഛനമ്മമാർ ഉണ്ടെങ്കിൽ അവരുടെ profession ലേക്കുള്ള തിരിച്ചു വരവ് പെട്ടെന്ന് ഉണ്ടാകും...
അതല്ലെങ്കിൽ എട്ടും പത്തും വർഷങ്ങൾ എടുക്കും ഒരു ജോലിയിലേക്ക് ശ്രമിക്കാനൊക്കെ...അപ്പോഴാണ് ഇത്രയും വർഷത്തെ ഗ്യാപ്.. എക്സ്പീരിയൻസ് ഇല്ലായ്മ ഒക്കെ പറഞ്ഞു നമ്മുടെ അപേക്ഷകൾ ഒക്കെ സ്ഥാപനങ്ങൾ തള്ളി കളയുന്നത്....
ഈ അമ്മ അത്തരം ഒരു മാനസിക സംഘർഷങ്ങളിലൂടെ ഒക്കെയാണ് കടന്നു പോയത്.. ഇതേ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഇങ്ങനെ സ്വയം ശപിച്ചു ജീവിക്കുന്ന എത്രയോ സ്ത്രീകൾ...?
ഇത്തരം വാർത്തകൾ കാണുമ്പോൾ വികാര തള്ളിച്ച കൊണ്ട് നമ്മൾ അവിടെ കമെന്റുകൾ നിറയ്ക്കുമ്പോൾ "ഞാൻ എങ്ങനെയാണു ജീവിക്കുന്നത് എനിക്ക് ഫിനാൻഷ്യൽ ഫ്രീഡം ഉണ്ടോ" എന്ന് ഓരോ സ്ത്രീയും എന്റെ വീട്ടിലെ പെണ്ണുങ്ങൾ ഇത്തരം മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നുണ്ടോ എന്ന് ഓരോ പുരുഷന്മാരും ഒന്ന് സ്വയം വിശകലനം ചെയ്യുന്നത് നല്ലതാണ്...
ചില  funny വീഡിയോകൾ നമ്മൾ കാണാറുണ്ട്.. മാളുകളിൽ ഭാര്യയുടെ കൈ പിടിച്ചു നടക്കുന്ന ഭർത്താവ്... അതിന്റെ ഉദ്ദേശം ഭാര്യയെ കൈ വിട്ടാൽ ഏതെങ്കിലും കടകളിൽ ചെന്ന് കയറും.. ഭർത്താവിന്റെ cash പോകും...ആ വീഡിയോ കാണുമ്പോൾ നമ്മൾ പൊട്ടിച്ചിരിക്കും..അതിലെ തമാശയുടെ അർത്ഥമെന്താണ്?
പെണ്ണുങ്ങളോടാണ്....
ഫിനാൻഷ്യൽ ഇൻഡിപെൻഡൻസി എന്നത്  സ്ത്രീകൾ സ്വയം ഉണ്ടാക്കി എടുക്കേണ്ട ഒന്ന് തന്നെയാണ്...മാളിൽ ചെന്നാൽ ഒരു ഇഷ്ടപ്പെട്ട സാധനം കണ്ടാൽ.. അതേയ്.. നിങ്ങൾ ഒന്ന് നിന്നേ... എനിക്ക് ഒരു സാധനം വാങ്ങണം.. എന്ന് പറഞ്ഞു പോയി വാങ്ങാൻ സാധിക്കുന്നൊരു സിസ്റ്റം ദാമ്പത്യത്തിൽ ഉണ്ടാക്കി എടുക്കണം... അതിനുള്ള financial stability  നമുക്ക് വേണം...
വരുമാനം ഉണ്ടാക്കിയാൽ പോരാ.. അത് ഉപയോഗിക്കാൻ ഉള്ള മിടുക്കും വേണം...അവനവൻ ജോലി ചെയ്ത പണം കൊണ്ട് ഇഷ്ടപെട്ട എന്തെങ്കിലും സ്വയം സമ്മാനിക്കുമ്പോൾ അവിടെയും നെറ്റി ചുളിച്ചു നോക്കി പേടിപ്പിക്കുന്നവന്മാരെ കളഞ്ഞിട്ട് പോയാലും കുഴപ്പമില്ല...  അത് self respect ന്റെ ഭാഗമായി കണ്ടാൽ മതി...
ഈ പറഞ്ഞ ഫിനാൻഷ്യൽ സ്റ്റബിലിറ്റി വിവാഹം കഴിഞ്ഞും പിള്ളേര് വലുതായിട്ടും ചെയ്യാം എന്ന് കരുതുന്നവർ ഉണ്ടേൽ കേട്ടോ... "ഒന്നും നടക്കാൻ പോണില്ല"... വിവാഹത്തിന് മുൻപ് സാധിച്ചാൽ മിടുക്ക്.. അതിനു ശേഷവും വിജയിച്ചവർ ഇല്ലന്നല്ല...അതിനായി ഇടേണ്ട effort ചില്ലറയല്ല...എന്ന് സാരം.. അനുഭവസ്ഥ ഒപ്പ്‌ .
അവരവർക്കു വേണ്ടുന്ന സന്തോഷങ്ങൾ എല്ലാം അനുഭവിച്ചു ഇഷ്ടപെട്ട ബ്രാൻഡ് മദ്യവും വാങ്ങി കൂട്ടുകാരോടൊത്തു അടിച്ചു പൊളിച്ച് ജീവിക്കാൻ സമയവും പണവും ചിലവഴിക്കുന്നവരാണ് പൊതുവെ പുരുഷന്മാർ...അല്ലാത്തവരും ഉണ്ടാകാം.
അങ്ങനെ ഞങ്ങൾക്കും സ്വയം സന്തോഷിക്കേണ്ടതുണ്ട് എന്ന് മനസിലാക്കി ഈ സിസ്റ്റം ബ്രേക്ക്‌ ചെയ്യ്തു ഇറങ്ങുന്ന, അവരവരുടെ സന്തോഷങ്ങളെ ആഘോഷിക്കാൻ ഇറങ്ങുന്ന സ്ത്രീകളെ, സമൂഹം പിഴച്ച പെണ്ണുങ്ങൾ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്...അല്ല ഞാൻ അനുഭവിക്കുന്നുണ്ട്....
കാര്യമാക്കേണ്ടതില്ല... 
അവനവനെ വിശ്വസിക്കുക.. 
അവനവനെ ബഹുമാനിക്കുക..
അവനവനെ തൃപ്തിപ്പെടുത്തുക.. 
അവനവനെ ആകാവുന്നിടത്തോളം സന്തോഷിപ്പിക്കുക..
ഇതൊക്കെയും എഴുതിയത് ഇതേ അവസ്ഥയിലൂടെ തന്നെ കടന്നു പോയിട്ടുള്ളത് കൊണ്ടാണ്...ആകെ കൂടിയുള്ള ആത്മവിശ്വാസം എന്നത് കൊണ്ട്  മാത്രം ഇന്നും ജീവിച്ചിരിക്കുന്നു.

സിൻസി അനിൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.