സാമൂഹ്യ മാധ്യമങ്ങൾക്ക് കടിഞ്ഞാടിടണമെന്ന് പ്രശസ്ത ചലച്ചിത്ര താരം മല്ലിക സുകുമാരന്‍. വേൾഡ് മലയാളീ കൗണ്സിലിന്റെ ബാങ്കോക്ക് ബൈനിയൽ കോൺഫറൻസിന്റെ കിക്കോഫ് കൊച്ചി ഹോളീഡേ ഇന്നിൽ ഉത്ഘാടനം ചെയ്തു പ്രസംഗിക്കവേ വൈകാരികമായി പ്രതികരിച്ചു കൊണ്ട് അവര്‍ പറഞ്ഞു .
"ആരെയും എങ്ങനെയും യാതൊരു ഭയാശങ്കയും ഇല്ലാതെ, അടിസ്ഥാന രഹിതമായി ആക്ഷേപിക്കാൻ യൂടുബ് ചാനലും മറ്റും നടത്തുന്നവർ പ്രേക്ഷകരെ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. സെൻസർഷിപ്പ് പോലെ ഉള്ള സംവിധാനങ്ങള്‍ ഇതില്‍ ഇല്ല" .അവർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നും നൂറു കണക്കിനു പേർ പങ്കെടുത്ത സമ്മേളനത്തിൽ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ അധ്യക്ഷനായിരുന്നു. ചെയർമാൻ ബാബു സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു. വൈസ് ചെയർപേഴ്സൺ സുരേന്ദ്രന്‍ കണ്ണാട്ട്, തിരുക്കൊച്ചി പ്രൊവിൻസ് ചെയർമാൻ ജോസഫ് മാത്യു, പ്രസിഡണ്ട് ജോൺസൻ എബ്രഹാം, ഇന്ത്യ റീജിയൻ പ്രസിഡന്റ് പദ്മകുമാര്‍, Global വൈസ് പ്രേസിടെത് ജോഷി പന്നാറക്കുന്നേൽ (Switzerland),സുരേന്ദ്രന്‍ IPS (Retd), WMC സ്ഥാപക സെക്രട്ടറി അലക്സ് കോശി വിളനിലം മുതലായവര്‍ പ്രസംഗിച്ചു. ഡോ സിറിൽ ജോർജ് നേതൃത്വം നൽകുന്ന പുതിയ കാക്കനാട് ചാപ്റ്റര്‍ ന്റെ ഉദ്ഘാടനം ജോസഫ് മാത്യു നിർവഹിച്ചു.