ഗാർലന്റ്: യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഓർമ്മ ദിവസമാണ് ദുഃഖ വെള്ളി. യേശുക്രിസ്തു പകർന്ന സ്‌നേഹവും സാഹോദര്യവും സഹനവും ഓർക്കാനും അതിൽ നിന്ന് വഴി മാറി പോകാതരിക്കാനും വിശ്വാസ സമൂഹത്തിന് നൽകുന്ന സന്ദേശമാണ് ഈ ആചരണം. യേശുക്രിസ്തു ചെയ്ത് തന്ന നന്മയുടെ ഓർമക്കായി ക്രൈസ്തവർ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ചയായി ആചരിക്കുന്നു. എല്ലാ ദേവാലയങ്ങളിലും തന്നെ പ്രത്യേക കുർബാനയും പ്രദക്ഷിണങ്ങളും കുരിശിന്റെ വഴിയും
ഇതിനോടനുബന്ധിച്ച്നടത്തി.ഗാർലന്റ് സെന്റ്. തോമസ് സീറോ മലബാർ പള്ളിയും നടത്തുകയുണ്ടായി. വലിയൊരു വിശ്വാസ സമൂഹം അണി ചേരുകയും ചെയ്തു.സെന്റ്. തോമസ് സീറോ മലബാർ പള്ളി വികാരി ഫാ. ജെയിംസ് നിരപ്പെലും ഫാദർ. ഡോ. തോമസ് കരിമുണ്ടക്കലും ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു.
ദുഃഖശനിയുടെ ശുശ്രൂഷകൾ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കുകയും ഈസ്റ്ററിന്റെ ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുകയും ചെയ്യുന്നതാണ്.
വാർത്ത :അനശ്വരം മാമ്പിള്ളി
ഫോട്ടോ: ബെന്നി ജോൺ