ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്നാനായ സോഷ്യല്‍ ക്ലബ്ബിന്റെ (എച്ച്.കെ.എസ്.സി) പുതിയ പ്രസിഡന്റായി സണ്ണി കാരിക്കല്‍, ജനറല്‍ സെക്രട്ടറിയായി ജോസ് ഇഞ്ചേനാട്ടില്‍, ടഷററായി ഫിലിപ്പ് കരിശേരിയ്ക്കല്‍ എന്നിവര്‍ സ്ഥാനമേറ്റു. ഇവര്‍ക്കൊപ്പം തങ്കച്ചന്‍ തയ്യില്‍ (വൈസ് പ്രസിഡന്റ്), സുനില്‍ തോട്ടപ്ലാക്കില്‍ (ജോയിന്റ് സെക്രട്ടറി), ഷാജു ചക്കുങ്കല്‍ (ജോയിന്റ് ട്രഷറര്‍), ജയന്‍ കൊച്ചുപുത്തന്‍പുര (കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍) എന്നിവരും ചുമതലയേറ്റു.
മിസോറി സിറ്റിയിലെ അപ്നാബസാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫിലിപ്പ് കരിശേരിയ്ക്കല്‍ കണക്ക് അവതരിപ്പിച്ചു. പുതിയ അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി. രണ്ടുമാസം കൂടുമ്പോള്‍ കൂട്ടായ്മ നടത്തുന്നതിനും കുടുംബസംഗമങ്ങള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
സണ്ണി കാരിയ്ക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയുടെ ആദ്യ യോഗവും അപ്നാബസാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കുകയുണ്ടായി. മുഖ്യാതിഥിയായ റവ. ഫാ. മണപ്പുറത്തിന്റെ സാന്നിധ്യത്തില്‍ എച്ച്.കെ.എസ്.സി അംഗങ്ങള്‍ പേത്രത്ത അഘോഷിക്കുകയും ചെയ്തു.
SUNNY KARICKAL-PRESIDENT
JOSE KURIAN ENCHENATTIL-GENERAL SECRETARY
PHILIP KARISSERICKAL-TREASURER
THANKACHEN THAYIL-VICE PRESIDENT
SUNIL THOTTAPLAKIL-JOINT SECRETARY
SHAJU CHACKUMKAL-JOINT TREASURER