PRAVASI

സൂസൻ ഫിലിപ്പിൻ്റെ സംസ്കാരം 24-ന് ബുധനാഴ്ച

Blog Image

ന്യൂജേഴ്സി:  ന്യൂജേഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിൻ്റെ (Joby) ഭാര്യ        സൂസൻ ഫിലിപ്പിൻ്റെ (81), സംസ്കാരം ബുധനാഴ്ച നടത്തപ്പെടും. 

1975-ൽ ബോംബെയിലെ നായർ ഹോസ്പിറ്റലിൽ നിന്നും നേഴ്‌സിംഗ്‌ പഠനം പൂർത്തിയാക്കിയശേഷം  അമേരിക്കയിലേക്ക് കുടിയേറിയ സൂസമ്മ ന്യൂ ജേഴ്‌സിയിലെ, ന്യൂവർക്കിലുള്ള, യുണൈറ്റഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്ത്, റിട്ടയർ ആയി സീഡർഗ്രൂവിലുള്ള വീട്ടിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 

പരേതരായ പി. പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ മൂത്ത പുത്രി ആയ സൂസൻ  കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ റാൻഡോൾഫിലുള്ള  ന്യൂജേഴ്സി മാർത്തോമ്മാ ചർച്ചിലെ മെംബറും, സജീവ പ്രവർത്തകയുമായിരുന്നു. 

വേൾഡ് മലയാളി കൗൺസിൽ, അമേരിക്കാ റീജിയൻ്റെ സീനിയർ പ്രവർത്തകനും, ലീഡറും, റീജിനൽ ട്രഷറാറും  ആയിരുന്ന ശ്രീ. ഫിലിപ്പ്  മാരേട്ടിൻ്റെ സഹോദരികൂടിയാണ്. 

പൊതുദർശനം:  ഏപ്രിൽ 23 ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍ 8  മണി വരെ ന്യൂജേഴ്സി മാർത്തോമ്മാ ചർച് , റാൻഡോൾഫ് - ൽ വെച്ച്  (New Jersey  Marthoma Church, 790 State Route 10. Randolph, NJ 07869).നടത്തും.

സംസ്‌കാരം: ഏപ്രിൽ  24 ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ 12 PM വരെ ന്യൂജേഴ്സി മാർത്തോമ്മാ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം, പൊതുദർശനവും, അതേത്തുടർന്ന് ഈസ്റ്റ് ഹാനോവറിലുള്ള ഗേറ്റ് ഓഫ് ഹെവൻ സെമിത്തേരിയിൽ (Gate of Heaven Cemetery,  225 Ridgedale Ave, East Hanover, NJ 07936) സംസ്‌കാരം നടത്തുന്നതായിരിക്കും. 
 
ന്യൂജേഴ്സി മാർത്തോമ്മാ ചർച്ചിൻ്റെ  വികാരി കൂടിയായ  Rev. മാത്യു വര്‍ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.
മക്കള്‍: ജെറിൽ  ഫിലിപ്പ് , സെസ്സിൽ  ഫിലിപ്പ്,     മരുമക്കൾ:  അനിതാ ഫിലിപ്പ് , ന്യൂ യോർക്ക്, 

കൊച്ചുമക്കള്‍: ഏവ, ലൈലാ, സേറാ.

സഹോദരങ്ങള്‍: പരേതനായ സണ്ണിക്കുട്ടി,  കുഞ്ഞുമോൾ,  സാലി,  അമ്മിണികുട്ടി,  സോജൻ,  ഫിലിപ്പ്,  ഉഷ.  എല്ലാവരും        ന്യൂ ജേഴ്‌സി,  യൂ എസ് എ.

പരേതയുടെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും, വിവിധ തുറകളില്‍പ്പെട്ടവര്‍ അനുശോചനം രേഖപ്പെടുത്തി. 

 കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാരേട്ട്:  973 715 4205    

  സംസ്കാര ശുശ്രൂഷകൾ ലൈവായി കാണുവാൻ  ഈ ലിങ്ക് ഉപയോഗിക്കുക:

1. Wake servicehttps://www.youtube.com/live/dQYQpKcZEik?si=uOm8AkatZJKpfRtZ

 

2. Burial Servicehttps://www.youtube.com/live/8BNeNuf9PPA?si=CJeBROpFc3OYJG4i

 

വാർത്ത: നൈനാൻ ഫിലിപ്പ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.