PRAVASI

തീവ്രവാദത്തെ ശക്തമായി നേരിടണം: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

Blog Image

ചിക്കാഗോ: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ക്രൂരമായ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ നിരപരാധികളായവര്‍ക്കു വേണ്ടി ദുഃഖം ആചരിക്കുകയും അതിയായ ഖേദം രേഖപ്പെടുത്തുകയും അതോടൊപ്പംതന്നെ ആഗോള ആദ്ധ്യാത്മിക നേതാവായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ വേര്‍പാടിലും അതിയായ ദുഃഖവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ സംഘടിപ്പിച്ച യോഗത്തില്‍ ഏവരും പങ്കുവെച്ചു.
പ്രസിഡണ്ട് സതീശന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അദ്ദേഹം ഭീകരതയ്ക്ക് എതിരേയുള്ള പോരാട്ടത്തിന് ഭാരത സര്‍ക്കാരിനോടൊപ്പമെന്നു പറഞ്ഞു. ഭീകരതയ്ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ തിരിച്ചടി നല്കണമെന്നും കുറ്റക്കാരായ തീവ്രവാദികളെയും അതിനു സഹായം നല്കിയ സകലരേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികയും തക്കതായ ശിക്ഷ നല്കണമെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികളായ ടൂറിസ്റ്റുകളെ മതം ചോദിച്ച് ഉറപ്പു വരുത്തിയതിനുശേഷം ക്രൂരമായി കൊന്നുതള്ളിയ ഭീകരന്മാര്‍ക്കു ശക്തമായ തിരിച്ചടി നല്കണമെന്നും ഇനിയും ഇതുപോലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതെയിരിക്കത്തക്കവണ്ണമുള്ള പ്രഹരം അവര്‍ക്ക് നല്കണമെന്നും ചെയര്‍മാന്‍ തോമസ് മാത്യു പറഞ്ഞു.
കുറേ നാളുകളായി വളരെ സന്തോഷത്തോടു കൂടി ജീവിതം മുന്നോട്ടു നയിച്ചുകൊണ്ടിരുന്ന കശ്മീരി ജനതയുടെ ഉറക്കം കെടുത്തിയ നീചന്മാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും ഇനിയിത് ആവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാകുവാന്‍ പാടില്ലെന്നും ട്രഷറര്‍ വിപിന്‍ രാജ് പറഞ്ഞു.
കൂടാതെ തദവസരത്തില്‍ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് സന്തോഷ് നായര്‍, ഡിട്രോയിറ്റ് ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. മാത്യു വര്‍ഗീസ്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് തോമസ് ഓലിയാംകുന്നേല്‍, ഉഷാ ജോര്‍ജ്, സ്റ്റീഫന്‍ ലൂക്കോസ്, തമ്പി മാത്യു, എ.സി. ജോര്‍ജ്, പി.വി. ചെറിയാന്‍, ജോസ് പന്തളം, ബിജു കണ്ടത്തില്‍ തുടങ്ങിയവരും ഭീകരവാദത്തിനെതിരെ ശക്തമായി അപലപിക്കുകയും ഭീകരവാദത്തെ ഉന്മൂലനം ചെയ്യുവാന്‍ ഭാരതത്തോടൊപ്പം കൈകോര്‍ക്കുന്നുവെന്ന് പറയുകയും ചെയ്തു. അതോടൊപ്പം തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടിലുള്ള അനുശോചനം അറിയിക്കുകയും ചെയ്തു.
ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ ഏവരേയും നന്ദി അറിയിച്ചു. ഭീകരവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും ഫ്രാന്‍സിസ് പാപ്പായുടെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.